#AMShamseer | സഹകരണ ബാങ്കുകളെ സംരക്ഷിക്കേണ്ടത് നാടിന്റെ കടമയാണ് - സ്പീക്കർ എ.എം ഷംസീർ

#AMShamseer  |   സഹകരണ ബാങ്കുകളെ സംരക്ഷിക്കേണ്ടത് നാടിന്റെ കടമയാണ് - സ്പീക്കർ എ.എം ഷംസീർ
Nov 25, 2023 12:06 PM | By Kavya N

ഓർക്കാട്ടേരി: (vatakaranews.com) വക്കീൽമാർക്കും രഷ്ട്രീയക്കാരും വീട്ടിലുണ്ടെങ്കിൽ ലോൺ കൊടുക്കാൻ ന്യൂജൻ ബാങ്കുകൾ എല്ലാവരെയും ചേർത്ത് പിടിക്കുന്ന സഹകരണ ബാങ്കുകളെ സംരക്ഷിക്കേണ്ടത് നാടിന്റെ കടമയാണെന്ന് നിയമസഭാ സ്പീക്കർ എ.എം ഷംസീർ പറഞ്ഞു. സഹകരണ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ഓർക്കാട്ടേരിയിൽ .

ഏഴര ദശകങ്ങൾ പിന്നിട്ട പുറമേരി സർവ്വീസ് സഹകരണ ബാങ്കിന്റെ പത്താമത് ശാഖ ഓർക്കാട്ടേരിയിൽ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിയിരുന്നു നിയമസഭാ സ്പീക്കർ എ എൻ ഷംസീർ . ബാങ്ക് പ്രസിഡന്റ് വി.പി കുഞ്ഞികൃഷ്ണൻ അധ്യഷനായി. എംഎൽഎമാരായ കെ .കെ. രമ , ഇ.കെ വിജയൻ , കെ.പി കുഞ്ഞമ്മദ് കുട്ടി, ഊരാളുങ്കൽ സൊസൈറ്റി ചെയർമാർ പാലേരി രമേശൻ , ബാങ്ക് സെക്രട്ടറി പി.പി. മനോജൻ റിപ്പോർട്ട് അവതരിപ്പിച്ചു.

സഹകരണ റിസ്ക്ക് ഫണ്ട് ധനസഹായ ഫണ്ട് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ നിർവ്വഹിച്ചു. കുടുംബശ്രീ മുറ്റത്തെ മുല്ല വായ്പ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക നിർവ്വഹിച്ചു. ആദ്യ നിക്ഷേപം സഹകരണ സംഘം ജോ രജിസ്ട്രാൾ ബി. സുധ സ്വീകരിച്ചു. പ്ലാനിംഗ് എ.ആർ സുധീഷ് തച്ചോത്ത് കിസാൻ ക്രഡിറ്റ് കാർഡ് വിതരണം ചെയ്തു.

അസി. രജിസ്ട്രാർ സ്വർണ പണയ വായ്പ വിതരണം ഷിജു പി യും ഗ്രൂപ്പ് ഡിപ്പോസിറ്റ് ക്രെഡിറ്റ് സ്കീം കേരളാ നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ. രാജൻ നിർവ്വഹിച്ചു. സംഘം ചെയർമാൻ ടി.എൻ.കെ ശശീന്ദ്രൻ സ്വാഗതവും ഡയരക്റ്റർ കെ.എം ദാമോദരൻ നന്ദിയും പറഞ്ഞു.

#Itis #duty #nation #protect #cooperative #banks #Speaker #AMShamseer

Next TV

Related Stories
ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 05:14 PM

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം...

Read More >>
സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

May 8, 2025 04:48 PM

സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 8, 2025 03:50 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സിൽവർ ജൂബിലി ആഘോഷം; മൾട്ടിപർപസ് സ്പോർട്സ് കോംപ്ലെസ് ഉദ്ഘാടനം ചെയ്തു

May 8, 2025 11:38 AM

സിൽവർ ജൂബിലി ആഘോഷം; മൾട്ടിപർപസ് സ്പോർട്സ് കോംപ്ലെസ് ഉദ്ഘാടനം ചെയ്തു

മൾട്ടിപർപസ് സ്പോർട്സ് കോംപ്ലെസ് ഉദ്ഘാടനം...

Read More >>
Top Stories










News Roundup