ആയഞ്ചേരി: (vatakaranews.com) സ്കൂൾ കലോത്സവങ്ങൾ വിദ്യാർത്ഥികൾ തമ്മിലുള്ള മത്സരങ്ങൾ എന്നതിലുപരി ഇന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശീലകരും തമ്മിലുള്ള മത്സരമായി മാറിയിരിക്കുകയാണെന്നും അതിൻ്റെ പഴയ തനിമ നിലനിർത്തി വിദ്യാർത്ഥികൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരമായി അതിനെ മാറ്റണമെന്നും കുറ്റ്യാടി മണ്ഡലം എം.എൽ.എ കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു .


തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവം കടമേരി ആർ. എ. സി. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 23 ന് ആരംഭിച്ച കലോത്സവം 28ന് സമാപിക്കും. നാലു ദിവസങ്ങളിലായി എഴ് വേദികളിൽ നാലായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരക്കുന്നത്.
പരിപാടിയിൽ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഒപ്പം ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷത്തെ ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് ലഭിച്ച വിദ്യാലയങ്ങൾക്കുള്ള ഉപഹാരങ്ങൾ എം.എൽ.എ. സമ്മാനിച്ചു. എലമെന്ററി വിഭാഗത്തിൽ പാലയാട് എൽ.പി സ്കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ കടമേരി ആർ.എ.സി.എച്ച്.എസ്.എസും അവാർഡ് ഏറ്റുവാങ്ങി.
വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള, ജില്ലാ പഞ്ചായത്ത് അംഗം എൻ. എം. വിമല, ബ്ലോക്ക് മെമ്പർ സി. എച്ച്. മൊയ്തു, ആയഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട്, തോടന്നൂർ എ.ഇ.ഒ എം. വിനോദ്, ബി.പി.സി. പി. എം. നിഷാന്ത്, ടി. അജിത്ത് കുമാർ, ടി. ജമാലുദ്ദീൻ, ടി. മൊയ്തീൻ കുട്ടി, ജലീൽ അമ്മങ്കണ്ടി എന്നിവർ സംസാരിച്ചു. ജന. കൺവീനർ കുറ്റിയിൽ ജമാൽ സ്വാഗതവും വി. വിപിൻ നന്ദിയും പറഞ്ഞു.
#School #festivals #remain #student #competitions #KPKunhammedKuttyMaster