ആയഞ്ചേരി: (vatakaranews.com) വിവിധ ക്ഷേമനിധികളിൽ അംഗങ്ങളായ തൊഴിലാളികളുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് എ ഐ ടി യു സി ആയഞ്ചേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോ.സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി രാജീവൻ , സുമാലയം കമല എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു .


മണ്ഡലം പ്രസിഡണ്ട് സി രാജീവൻ പതാക ഉയർത്തി. സെക്രട്ടറി പി കെ ചന്ദ്രൻ റിപ്പോർട്ടും പി അനീഷ് രക്തസാക്ഷി പ്രമേയവും പി ടി കെവിനോദൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അവതരിപ്പിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ , എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് പി ഭാസ്കരൻ ,
ബി കെ എം യു ജില്ലാ സെക്രട്ടറി ടി സുരേഷ്, മഹിള സംഘം മണ്ഡലം സെക്രട്ടറി സുനിത സുമാലയം, കെ സി രവി, കെ കെ രാജൻ, പി ടി കെ വിനോദൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ സി രവി (.പ്രസിഡണ്ട്), സുമാലയം കമല, ശശി പൊന്മേരി (വൈസ് പ്രസിഡണ്ടുമാർ), സി രാജീവൻ (സെക്രട്ടറി ), സി പി രവി, പി അനീഷ് (ജോ: സെക്രട്ടറിമാർ) പി ടി കെ വിനോദൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
#Welfare #fund #benefits #disbursed #immediately #AITUC