ഒഞ്ചിയം: (vatakaranews.in) കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അഴിമതി ഭരണത്തിനും വിലക്കയറ്റത്തിനുമെതിരെ റവല്യൂഷണറി മാക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സമര പ്രചരണ കാൽനടജാഥ അഴിയൂരിൽ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കെ.സ് ഹരിഹരൻ ഉദ്ഘാടനം ചെയ്തു.


കോടികൾ ധൂർത്തടിച്ചും മുതലാളിമാരിൽ നിന്ന് നികുതി പിരിക്കാതെ അഴിമതിയിൽ മുങ്ങിയ സർക്കാർ പൗരപ്രമുഖരെ സൽക്കരിച്ച് സാധാരണക്കാരന്റെ ജീവിത പ്രയാസങ്ങൾക്ക് നേരെ കണ്ണടക്കുകയാണ്.
നവകേരള യാത്രാ ധൂർത്തിൽ എരിയുന്നത് ജനസമാന്യമാണെന്നും ഇതിനെതിരെ ബഹുജന പ്രക്ഷോഭത്തിന് ആർ എം പി നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വടകര എം.എൽ.എ. കെ.കെ.രമ, ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ, സദാശിവൻ ടി.കെ. അനിത, കെ.ഭാസ്കരൻ, എന്നിവർ സംസാരിച്ചു.
ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.കെ.സിബി യുടെ നേതൃത്വത്തിൽ നടക്കുന്ന കാൽനട പ്രചരണ ജാഥ ഏറാമല, ചോറോട്, അഴിയൂർ പഞ്ചായത്തുകളിൽ സഞ്ചരിച്ച് ഡിസംബർ 3 ന് വൈകുന്നേരം ഒഞ്ചിയം ബാങ്ക് പരിസരസത്ത് സമാപിക്കും.
സമാപനസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എൻ. വേണു, പി.ജെ മോൻസി എന്നിവർ പങ്കെടുക്കും.
#Peoplemarch #March #against #corrupt #administration #central #state #governments #price #hike