കരുവഞ്ചേരി: (vatakaranews.in) കൈരളി ഗ്രന്ഥാലയം പ്രസിദ്ധീകരിക്കുന്ന കുനിയിൽ ശ്രീധരന്റെ 'മുറിച്ചൂട്ട് ' എന്ന കവിത സമാഹാരം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എം ജനാർദ്ദനന് നൽകി നിരൂപകൻ കുഞ്ഞിക്കണ്ണൻ വാണിമേൽ പ്രകാശനം ചെയ്തു.
വാർഡ് മെമ്പർ പ്രഭ പുനത്തിൽ അദ്ധ്യക്ഷനായി. പ്രാദേശിക സാംസ്കാരിക പ്രവർത്തനത്തിൻ്റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ പു.ക.സ വടകര മേഖലാ പ്രസിഡന്റ് ഗോപിനാരായണൻ പ്രഭാഷണം നടത്തി.
പത്മനാഭൻ ഐ പി, എൻ.എം രവീന്ദ്രൻ, കെ കെ സത്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കുനിയിൽ ശ്രീധരൻ മറുപടി പ്രസംഗം നടത്തി. കെ മനേഷ് സ്വാഗതവും, സി സുരേന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു
#murichoott #collection #KuniyilSreedharan #poetry #published #Kairali #Granthalaya