വടകര: (vatakaranews.in) സംസ്ഥാനത്ത് പോലീസുകാർ സിപിഎമ്മിന്റെ അടിമകളാണെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പോലീസുകാർക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും സഖാക്കളെയും സല്യൂട്ട് ചെയ്യേണ്ട ഗതികേടിലാണ്.
യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സിപി എം ആക്രമണത്തിൽ ജനമനസാക്ഷി ഉണർത്താൻ നടത്തിയ ജനകീയ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
നിക്ഷ്പക്ഷമായി ജോലി ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ രണ്ട് പോലീസുകാർ ആത്മഹത്യ ചെയ്തു. 860 പോലീസുകാർ വളണ്ടറി റിട്ടയർമെന്റിന് അപേക്ഷ നൽകി. പാവപ്പെട്ടവരെ സംരക്ഷിക്കേണ്ട പോലീസുകാർ ഗുണ്ടകളുടെ സംരക്ഷകരായി മാറി.
ക്രമസമാധാനം തകർന്നു. വടകരയിലും പോലീസ് സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. തിരുവഞ്ചൂർ മുന്നറിയിപ്പ് നൽകി.
പോക്സോ കേസിലും സ്ത്രീപീഡന കേസിലും പ്രതികൾ വിചാരണയ്ക്ക് വന്നാൽ പ്രതികൾ രക്ഷപ്പെട്ടു. കേരള പൊലീസിന് എന്തുപറ്റി തിരുവഞ്ചൂർ ചോദിച്ചു. നവകേരള സദസ് കോടിക്കണക്കിന് രൂപ ചിലവാക്കിയുള്ള ഷോയായി മാറി.
രാവിലത്തെ പ്രഭാതഭക്ഷണ ചടങ്ങ് നാട്ടുപ്രമാണിമാർ എന്ന പേരിൽ പണക്കാർക്കുള്ള വേദിയാവുന്നു. ജനത്തെ തരംതിരിക്കുന്നത് നീതികേടാണ്. പരാതികൾ ഒന്നും മുഖ്യമന്ത്രിയോ നേരിട്ട് വാങ്ങുന്നില്ല.
എല്ലാം ഉദ്യോഗസ്ഥർ മാത്രം വാങ്ങുന്നു. ഇങ്ങനെയാണെങ്കിൽ ഉദ്യോഗസ്ഥർ ഓഫീസിൽ വന്ന് പരാതി വാങ്ങിയാൽ മതിയാവും.വടകര നിയോജക മണ്ഡലം യു ഡി എഫ് ആർ എം പി പ്രതിഷേധ സംഗമതിൽ കെ.കെ. രമ എം എൽ എ അധ്യക്ഷത വഹിച്ചു.
ഡി സി സി പ്രസിഡന്റ് അഡ്വ: കെ. പ്രവീൺ കുമാർ ,എൻ വേണു.,അഹമ്മദ് പുന്നക്കൽ ,സൂപ്പി നരിക്കാട്ടേരി , പ്രദീപ് ചോമ്പാല, ഒ.കെ.കുഞ്ഞബ്ദുള്ള ,കെ.പി.കരുണൻ ,എം.സി. വടകര, നിജേഷ് അരവിന്ദ് .,അഡ്വ: ഇ നാരായണൻ നായർ, ബാബു. ഒഞ്ചിയം, പുറന്തേടത്ത് സുകുമാരൻ, ഒഞ്ചിയം ബാബു. ആൻ ,രാജരാജൻ പ്രസംഗിച്ചു.
എൻ.പി. അബ്ദുള്ള ഹാജി സ്വാഗതവും ,സതീശൻ കുരിയാടി നന്ദിയും പറഞ്ഞു. വടകര അഞ്ച് വിളക്ക് ജംങ്ങ്ഷനിൽ നിന്ന് നൂറു ക്കണക്കിന് പ്രവർത്തകർ അണി നിരന്ന പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് പറമ്പത്ത് പ്രഭാകരൻ ,സി.കെ. വിശ്വൻ നടക്കൽ വിശ്വൻ ,വി.കെ. പ്രേമൻ ,പി.ടി.കെ. നജ്മൽ ,നിജിൻ, വി.എസ് രജ്ഞിത്ത് , എം.പി. അബുൾ കരീം, എം.ഫൈസൽ ,പി.കെ.സി. റഷീദ്, ജാഫർ.പി.പി. ,കെ.കെ. അമമദ് ,വി.കെ. അസീസ് മാസ്റ്റർ ,സി.വി. മമ്മു ,റഫീക്ക് മാസ്റ്റർ ,അബ്ദു റബ്ബ് നിസ്താർ, പി.മുസ്തഫ മാസ്റ്റർ, ഏ.കെ. ബാബു. ,ഏ.പി.ഷാജിത്ത്, യു.എ. കരീം, മിനിക.ടി.പി., ജസീല വി.കെ., ഷുഹൈബ് കുന്നത്ത്, കുളങ്ങര.ചന്ദ്രൻ ,ടി.കെ. സിബി. ,പി.ശ്രീജിത്ത്.എന്നിവർ നേതൃത്വം നൽകി
#Cops #state #CPM #slaves #ThiruvanjoorRadhakrishnan