വടകര: (vatakaranews.in) രാജ്യത്തിന്റെ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്‌ജിദ് തകർത്തവർ ഇന്ന് രാജ്യത്തെ തന്നെ നാശത്തിലേക്ക് നയിക്കുകയാണെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ.


മത-രാഷ്ട്രീയ നേതൃത്വങ്ങൾ സ്വാർഥ താൽപ്പര്യങ്ങൾക്ക് വേണ്ടി രാജ്യത്തെ ബലി കൊടുക്കരുത്, അനീതിക്കെതിരേ ശബ്ദിക്കാതിരുന്നാൽ സമാധാനം പുലരുമെന്ന ജൽപ്പനം രാജ്യത്തെ തകർത്തുന്നതിന് കൂട്ടുനിൽക്കലാണെന്ന തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ബാബരി അനീതിയുടെ 31 വർഷങ്ങൾ എന്ന മുദ്രാവാക്യം ഉയർത്തി വടകരയിൽ സംഘടിപ്പിച്ച സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാഷിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും ചേർത്ത് പിടിച്ചു മുന്നേറാൻ കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികൾ തയ്യാറാവണം.
അത്തരം ഒരു മുന്നേറ്റത്തിന് മാത്രമേ ബി ജെ പി യെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തിൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ അബ്‌ദുൽ ജലീൽ സഖാഫി സന്ദേശം നൽകി. മൊയ്‌ദു താഴത്ത് (ചലച്ചിത്ര സംവിധായകൻ), കെ പി ഗോപി (ജില്ലാ സെക്രട്ടറി), ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലൻ നടുവണ്ണൂർ, അഡ്വ. ഇ കെ മുഹമ്മദലി, ജി സരിത , റംശീന ജലീൽ (വിമൻ ഇന്ത്യ മൂവ്മെൻ്റ്), പി എസ് അബ്‌ദുൽ ഹഖീം (കൗൺസിലർ). സീനത്ത് ബഷീർ (വാർഡ് മെമ്പർ) എന്നിവർ സംസാരിച്ചു. ശംസീർ ചോമ്പാല സ്വാഗതവും ബാലൻ നടുവണ്ണൂർ നന്ദിയും പറഞ്ഞു.
#destroyed #BabriMasjid #leading #nation #destruction #today #RoyArakkal