ആയഞ്ചേരി: (vatakaranews.in) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായി അംഗൻവാടി കലോത്സവം,ഭിന്നശേഷി കലാമേള, വയോജനോൽസവം എന്നീ പരിപാടികൾ ഡിസംബർ 13, 14, 15 തിയ്യതികളിൽ ആയഞ്ചേരിയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
ഇത് സംബബന്ധിച്ച് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്ററുടെ അധ്യക്ഷതയിൽ വിപുലമായ സ്വാഗത സംഘം ചേർന്നു.
വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ, ടി വി കുഞ്ഞിരാമൻ മാസ്റ്റർ, പി എം ലതിക, എൻ. അബ്ദുൾ ഹമീദ്, എം വി ഷൈബ, കിളായമ്മൽ കുഞ്ഞബ്ദുള്ള, കണ്ണോത്ത് ദാമോദരൻ, സി വി കുഞ്ഞിരാമൻ മാസ്റ്റർ, പി.കെ. ബാലൻ, എം.ഇബ്രായി മാസ്റ്റർ, മുത്തു തങ്ങൾ, അശ്റഫ് എടോലത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്മിത തുടങ്ങിയവർ പങ്കെടുത്തു.
#decided #organize #Anganwadi #kalolsavam #BhinnasheshiKalaMela #Vayojanolsavam