---
title: "#completed| ആയഞ്ചേരി തെരു- ചൂരക്കുളങ്ങര റോഡ്; 2ാംഘട്ട  പ്രവൃത്തി പൂര്‍ത്തിയായി"
english_title: "#Ayancherry #Street- Churakkulangara #Road #2phase #work #completed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/179410/ayancherry-street-churakkulangara-road-2phase-work-completed"
published_at: "2024-01-25T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b22725db2a4_road.jpg"
keywords: []
---

# #completed| ആയഞ്ചേരി തെരു- ചൂരക്കുളങ്ങര റോഡ്; 2ാംഘട്ട  പ്രവൃത്തി പൂര്‍ത്തിയായി

> **Lead Summary:** **ആയഞ്ചേരി: [**ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ ആയഞ്ചേരി തെരു -ചൂരക്കുളങ്ങര റോഡിൻ്റെ രണ്ടാം ഘട്ട പ്രവൃത്തി പൂർത്തിയായി. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ അനുവദിച്ച റോഡ് 64 മീറ്റർ കോൺക്രീറ്റ് പ്രവൃത്തിയാണ് പൂർത്തിയായിരിക്കുന്നത് .

## Article Content

**ആയഞ്ചേരി: [**ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ ആയഞ്ചേരി തെരു -ചൂരക്കുളങ്ങര റോഡിൻ്റെ രണ്ടാം ഘട്ട പ്രവൃത്തി പൂർത്തിയായി. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ അനുവദിച്ച റോഡ് 64 മീറ്റർ കോൺക്രീറ്റ് പ്രവൃത്തിയാണ് പൂർത്തിയായിരിക്കുന്നത് .

കടമേരി ,എളയടം, പെരുമുണ്ടശ്ശേരി ഭാഗങ്ങളിലുള്ളവർക്ക് ആയഞ്ചേരി ടൗണുമായ് എളുപ്പത്തിൽ ബന്ധപ്പെടുന്നതിന് ഉപകരിക്കുന്ന ഈ റോഡിൻ്റെ അവസാന ഭാഗം കൂടി പൂർത്തികരിക്കേണ്ടതുണ്ട്. അതുപോലെ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ഓവർസിയർ ഗിരീഷ് എന്നിവർ നിർമ്മാണ പ്രവൃത്തി വിലയിരുത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/179410/ayancherry-street-churakkulangara-road-2phase-work-completed)