ആയഞ്ചേരി: (vatakaranews.in) കടമേരിയിൽ അന്തരിച്ച വലിയ വീട്ടിൽ മീത്തൽ ബാബുവിൻ്റെ കുടുബത്തെ സഹായിക്കാൻ നാട്ടുകാർ സമാഹരിച്ച കുടുബ സഹായ ഫണ്ട് കൈമാറി. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ പണം കുടുബത്തെ ഏൽപ്പിച്ചു.


ബസ്സ് ക്ലീനറായി ജോലി ചെയ്ത് കൊണ്ടിരിക്കേ ബാബുവിൻ്റെ ആകസ്മികമായ വേർപാട് അദ്ദേഹത്തിൻ്റെ കുടുബത്തെ തികച്ചും അനാഥമാക്കിയിരുന്നു. ഇത് കണ്ടറിഞ്ഞ നാട്ടുകാർ കുടുബ സഹായ കമ്മിറ്റി രൂപീകരിച്ച് സമാഹരിച്ച ആറ് ലക്ഷത്തി ഇരുപത്തി ഏഴായിരം രൂപയാണ് കുടുബത്തിന് കൈമാറിയത്.
കുററിവയലിൽ നടന്ന ചടങ്ങിൽ കമ്മിറ്റി ചെയർമാൻ കെ കെ രാജീവൻ അധ്യക്ഷത വഹിച്ചു. കൺവീനർ രനീഷ് ടി.കെ, കണ്ണോത്ത് ദമോദരൻ, വി.കെ ഹമീദ് മാസ്റ്റർ, സി.വി കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
#Family #Assistance #Fund #amount #collected #handed #over #help #MeethalBabu #family