വടകര: (vatakara.truevisionnews.com) കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഇന്ന് 3 മണിക്ക് ലക്ഷംവീട് പരിസരത്ത് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനാകും.


മണിയൂർ പഞ്ചായത്ത് 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 45 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. കുന്നത്തുകരയിലെയും പരിസര പ്രദേശങ്ങളിലുമായുള്ളള്ള 40ലേറെ കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും.
Kunnathukara Lakshamveedu Water Project inaugurated today