#Mi'ajDay | മിഅ്റാജ് ദിനം; അവബോധനവും രക്ഷാകർതൃ സംഗമവും ശ്രദ്ധേയം

#Mi'ajDay | മിഅ്റാജ് ദിനം; അവബോധനവും രക്ഷാകർതൃ സംഗമവും ശ്രദ്ധേയം
Feb 6, 2024 03:09 PM | By MITHRA K P

ഒഞ്ചിയം: (vatakaranews.in) മിഅ്റാജ് ദിനത്തോടനുബന്ധിച്ച് ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ ബോധവത്ക്കരണ ക്ലാസും രക്ഷാകർതൃ സംഗമവും നടത്തി. ഇന്ന് കാലത്ത് 10 മണിയ്ക്കാണ് മദ്രസയുടെ ഹാളിൽ വച്ച് പരിപാടി നടന്നത്. നുസ്രത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റി ജനറൽ സെക്രട്ടറി പി പി കെ അബ്ദുല്ല സാഹിബ് ഉദ്ഘാടനം ചെയ്തു.

രക്ഷിതാക്കൾ മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മതവിദ്യാഭ്യാസം നേടാത്തതിന്റെ പോരായ്മകളാണ് ആധുനിക കാലഘട്ടത്തിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെന്നും, ഇതിന് കടിഞ്ഞാണിടാൻ ധാർമിക മൂല്യമുള്ള മത വിദ്യാഭ്യാസത്തിന് മാത്രമേ കഴിയുകയുള്ളൂ.

മദ്രസ സദർ മുഅല്ലിം അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നതിനു പകരം കൂടുതൽ പഠനാർഹമായ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ സമയം ചെലവഴിക്കേണ്ട അത്യാവശ്യ സന്ദർഭമാണിത്. പൊതു പരീക്ഷ വിളിപ്പാടകലെയിരിക്കുന്ന ഈ ഘട്ടത്തിൽ രക്ഷിതാക്കളും കൂടുതൽ കരുതലോടെ മക്കളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

തലായി നജ്മൽ ഹുദാ മദ്രസ സദർ മുഅല്ലിം സഹദ് ബാഖവി കീച്ചേരി മുഖ്യപ്രഭാഷണ നടത്തി. രക്ഷിതാക്കളുടെ സത്പ്രവർത്തനങ്ങൾ കണ്ടിട്ടാണ് മക്കൾ വളരേണ്ടത്. എന്നാൽ ആധുനിക കാലത്തിന്റെ തിരക്കിനിടയിൽ പല രക്ഷിതാക്കളും ഇക്കാര്യം മറന്നു പോകുന്നു.

പാരമ്പര്യമായി ചെയ്തു വന്ന നിരവധിയായ അനുഷ്ഠാന കർമ്മങ്ങൾ വീടുകളിൽ നിന്നും അകന്നു പോകുന്നു. അതുകൊണ്ട് തന്നെ മൂല്യാധിഷ്ഠിതമായ പ്രവർത്തിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ പല പ്രയാസങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നു. മക്കളെ സത് സ്വഭാവ രീതിയിൽ വളർത്തിയെടുക്കുവാൻ ഏറ്റവും പ്രതിജ്ഞാബദ്ധർ രക്ഷിതാക്കളാണ്.

മത വിദ്യാഭ്യാസം നൽകുന്ന കാര്യത്തിലുള്ള അലംഭാവം രക്ഷിതാക്കൾ വെടിഞ്ഞുകൊണ്ട് മക്കൾക്ക് കൂടുതൽ പ്രോത്സാഹനം നൽകിയാൽ അതൊരുത്തമ പ്രവർത്തനമായിരിക്കും. ദുഃഖത്തിന്റെ ഇടവേളകൾക്ക് ശേഷം പ്രവാചകന് സൃഷ്ടാവ് നൽകിയ സമ്മാനമാണ് ഇസ്രാഅ്-മിഅ്റാജ് യാത്ര.

മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്നും ഇന്നത്തെ ജെറുസലേമിലുള്ള ബൈത്തുൽ മുഖദ്ദസ് യാത്രയെയാണ് ഇസ്രാഅ് യാത്ര എന്ന് പറയുന്നത്. അവിടെ നിന്നും സൃഷ്ടാവിന്റെ സന്നിധിയിലേക്കുള്ള ആകാശ യാത്രയെയാണ് മിഅ്റാജ് യാത്ര എന്നും പറയുന്നത്. ഇവിടെ നിന്നാണ് വിശ്വാസികൾക്ക് നമസ്കാരം വരദാനമായി ലഭിച്ചത്.

മിഅ്റാജ് യാത്ര നമസ്കാരത്തിന്റെ വാർഷിക ആഘോഷം കൂടിയാണ്. കൂടുതൽ ആത്മാർത്ഥതയോടെ ദൈവവഴിയിൽ സഞ്ചരിക്കുവാനുള്ള ദിനം കൂടിയാണ് ഇന്ന്. വരാനിരിക്കുന്ന നാളുകൾ സൂക്ഷ്മതയോടെ ജീവിക്കുവാനും ഇന്നത്തെ ദിവസം നമ്മോട് കൽപ്പിക്കുന്നു. ഇസ്രാഅ്- മിഅ്റാജ് ദിന സന്ദേശത്തിൽ സഹദ് ബാഖവി പറഞ്ഞു.

ഒഞ്ചിയം മഹല്ല് വൈസ് പ്രസിഡന്റ് ഹമീദ് വാലിപ്പറമ്പത്ത്, സുഹൈബ് മൗലവി, അജ്മൽ മൗലവി, നവാസ് മൗലവി സംസാരിച്ചു. പരിപാടിയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള രക്ഷിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി. മുഹമ്മദ് ഉസ്താദ് സ്വാഗതവും അലവി മൗലവി നന്ദിയും പറഞ്ഞു.

#Mi'ajDay #Awareness #parent #association #noteworthy

Next TV

Related Stories
#Heatwave|ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

Apr 28, 2024 11:11 PM

#Heatwave|ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്നും...

Read More >>
#RahulMangkoothil|'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Apr 28, 2024 09:21 PM

#RahulMangkoothil|'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍...

Read More >>
#PJayarajan|'എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ' ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

Apr 28, 2024 08:00 PM

#PJayarajan|'എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ' ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

പ്രചരണ സമയത്ത് എല്ലാ തോന്ന്യാസങ്ങൾക്കും ഷാഫി പിന്തുണ നൽകി. ശൈലജ ഇസ്ലാമിനെതിരെ പറഞ്ഞു എന്ന തരത്തിൽ യുഡിഎഫുകാർ വീഡിയോ...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 28, 2024 12:43 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 28, 2024 12:04 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#obituary|എം കെ ഭാസ്കരൻ അന്തരിച്ചു

Apr 28, 2024 10:57 AM

#obituary|എം കെ ഭാസ്കരൻ അന്തരിച്ചു

ചോറോട് നെല്യങ്കരയിലെ എം കെ ഭാസ്കരൻ തയ്യിൽ അന്തരിച്ചു...

Read More >>
Top Stories










News Roundup