#KKShailaja|യുഡിഎഫിന് പരാജയ ഭീതി: വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷ _ കെ കെ ശൈലജ

#KKShailaja|യുഡിഎഫിന് പരാജയ ഭീതി: വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷ _ കെ കെ ശൈലജ
Apr 27, 2024 11:00 PM | By Meghababu

വടകര:(vadakara.truevisionnews.com)യുഡിഎഫിന് പരാജയ ഭീതിയെന്ന് വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ കെ ശൈലജ. വടകരയിൽ മാത്രമല്ല, എല്ലായിടത്തും വോട്ടെടുപ്പ് വൈകി. ഉദ്യോ​ഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ല.

വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷ. പോളിംഗ് കൂടിയാലും കുറഞ്ഞാലും എൽ.ഡി.എഫ് നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളാണെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.

മറിച്ചാണെങ്കിൽ തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം പ്രചരണം. സൈബർ കേസുകളിൽ അന്വേഷണം തുടരണം. യുഡിഎഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും ശൈലജ ടീച്ചർ വിമർശിച്ചു.

അതേസമയം കെ.കെ ശൈലജക്കെതിരെ വർഗീയ ധ്രുവീകരണത്തിന് താൻ ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ ഇന്ന് പ്രതികരിച്ചിരുന്നു. പോസ്റ്റ് വ്യാജമാണെന്ന് പലർക്കും മനസിലായി. താൻ മാപ്പ് പറയണമെന്ന് എതിർ സ്ഥാനാർത്ഥി പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു.

ഒരാളെ കാഫിർ എന്ന് വിളിച്ച് അധിക്ഷേപിക്കാൻ താൻ തരംതാണിട്ടില്ല. വ്യാജ നിർമ്മിതികളെ കെ കെ ശൈലജ തള്ളിക്കളയണമായിരുന്നുവെന്ന് പറഞ്ഞ ഷാഫി പറമ്പിൽ പകരം തൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.

#Fear #defeat #UDF #Hope #win #Vadakara #KKShailaja

Next TV

Related Stories
#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 10, 2024 01:37 PM

#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
 #arrested |എം.​ഡി.​എം.​എ​യു​മാ​യി വടകര സ്വദേശികൾ അറസ്റ്റിൽ : 10 വർഷം കഠിനതടവ്

May 10, 2024 01:01 PM

#arrested |എം.​ഡി.​എം.​എ​യു​മാ​യി വടകര സ്വദേശികൾ അറസ്റ്റിൽ : 10 വർഷം കഠിനതടവ്

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2022 ഡി​സം​ബ​ർ 31നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 10, 2024 10:41 AM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#drought|കുടിവെള്ള വിതരണം; വരൾച്ചാ കാലത്ത് ആശ്വാസവുമായി ഒരു സഹകരണ സ്ഥാപനം

May 9, 2024 10:55 PM

#drought|കുടിവെള്ള വിതരണം; വരൾച്ചാ കാലത്ത് ആശ്വാസവുമായി ഒരു സഹകരണ സ്ഥാപനം

സൗജന്യമായി കുടിവെള്ളം എത്തിച്ച് മാതൃകാ പ്രവർത്തനം നടത്തുകയാണ് ചെക്യാട് സർവ്വീസ് സഹകരണ...

Read More >>
#protest  |പ്രതിഷേധ ധർണ ; അക്ഷയ് യുടെ ദുരൂഹ മരണം പോലീസ് അന്വേഷണം തൃപ്തികരമല്ല - ആക്ഷൻ കമ്മിറ്റി

May 9, 2024 10:16 PM

#protest |പ്രതിഷേധ ധർണ ; അക്ഷയ് യുടെ ദുരൂഹ മരണം പോലീസ് അന്വേഷണം തൃപ്തികരമല്ല - ആക്ഷൻ കമ്മിറ്റി

അക്ഷയ്‌യുടെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട്...

Read More >>
Top Stories

News Roundup