ചോറോട്: (vatakaranews.com) ഗ്രാമപഞ്ചായത്തിൻ്റെയും വ്യവസായ വാണിജ്യ വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2023-24 വർഷത്തെ ലോൺ/ലൈസൻസ്/സബ്സിഡി മേള സംഘടിപ്പിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ ലോൺ ലൈസെൻസ് മേള ഉദ്ഘാടനം ചെയ്തു.


വടകര ബ്ലോക്ക് വ്യവസായ വികസന ഓഫീസർ . സരിത അധ്യക്ഷത വഹിച്ച ചടങ്ങിൽ ചോറോട് ഗ്രാമപഞ്ചായത്ത് EDE അഞ്ജു സ്വാഗതം പറഞ്ഞു.ചോറോട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ ആശംസ അറിയിച്ചു.ചോറോട് കാനറാ ബാങ്ക് മാനേജർ വിപിൻലാൽ എൻ. കെ പങ്കെടുത്തു.
ചടങ്ങിൽ യോഗ്യരായ ഏഴ് സംരംഭകർക്ക് ലോൺ സാങ്ഷൻ ലെറ്റർ, അഞ്ച് സബ്സിഡി ലെറ്റർ എന്നിവ വിതരണം ചെയ്തു. ഒരു കുടുംബം ഒരു സംരംഭം പദ്ധതിയിലേക്കു പുതിയ രണ്ട് അപേക്ഷകൾ സമർപ്പിക്കുകയും ചെറുകിട സംരംഭകർക്ക് ഉദ്യം രജിസ്ട്രേഷനും ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷനും എടുത്തു നൽകി.
#Chorode #GramPanchayath #Loan #License #Subsidy #Fair