---
title: " #meeting | ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി"
english_title: "#Chorod #Gram #Panchayath #organized #meeting #guaranteedworkers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/185792/chorod-gram-panchayath-organized-meeting-guaranteedworkers"
published_at: "2024-02-19T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d3643c3c853_meeting.jpg"
keywords: []
---

#  #meeting | ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി

> **Lead Summary:** **ചോറോട്: [**ഗ്രാമപഞ്ചായത്ത് പതിനൊന്നാം. വാർഡിലെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു. മേറ്റ് ഗീത വേണുഗോപാൽ അധ്യക്ഷതവഹിച്ചു.

## Article Content

**ചോറോട്: [**ഗ്രാമപഞ്ചായത്ത് പതിനൊന്നാം. വാർഡിലെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു. മേറ്റ് ഗീത വേണുഗോപാൽ അധ്യക്ഷതവഹിച്ചു.

അക്രഡിറ്റഡ് ഓവർസിയർ സൽമ. ശൈലജ ചന്ദ്രൻ, CDS മെമ്പർ ലീബപി.ടി.കെ, ജയശ്രി കെ.പി, എന്നിവർ സംസാരിച്ചു.മേറ്റ് മോളിഎം.ടി.കെ സ്വാഗതവും ഗീത എം. ടി.കെ. നന്ദിയും പറഞ്ഞു. 100 ദിനം പൂർത്തിയായ അമ്പതോളം പേരെ ആദരിച്ചു.

ചടങ്ങിൽ പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ, തൊഴിലുറപ്പ് അസിസ്ററന്റ് എൻജിനീയർ അനഘ വി.പി., ഷീന. രത്തിനഎന്നിവർ തൊഴിലാളികളെ ആദരിച്ചു. മ്യൂസിക്കൽ ചെയർ, തൊപ്പി മാറ്റൽ, ലളിതഗാനാലാപനം, കവിതാലാപനം, നൃത്തങ്ങൾ, ഒപ്പന, കൈ കൊട്ടി കളി, മാപ്പിളപാട്ട് എന്നീ കലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/185792/chorod-gram-panchayath-organized-meeting-guaranteedworkers)