Mar 15, 2024 02:56 PM

വടകര : (vatakaranews.com) വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥിയുടെ അപ്രതിക്ഷിത മാറ്റം സംസ്ഥനത്തെ മതതിവ്രവാദ ശക്തികളുടെ കൺസോർഷ്യവുമായുള്ള ധാരണപ്രകാരമാണെന്ന് ബി ജെ പി ദേശീയ നിർവ്വാഹകസമിതി മെമ്പർ പി കെ കൃഷ്ണദാസ് ആരോപിച്ചു . വടകരയിൽ എൻ ഡി എ ലോകസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ മുരളിധരനെ തൃശ്ശൂരിലേക്ക് മാറ്റിയതിന് പിന്നിൽ തീവ്യ വാദ ശക്തികളാണന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത ഇസ്ലാമിയും പോപുലർ ഫ്രണ്ടുമാണ് ഈ നീക്കത്തിന് പിന്നിൽ കോഴിക്കോട്ടെ ഇടത് സ്ഥാനാർത്ഥിയും ഈ കൺസോർഷ്യത്തിൻ്റെ ഭാഗമാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. പുൽവാമ അക്രമത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ച പത്തനംതിട്ട എം പി ആൻ്റോ ആൻ്റണിയുടെ നിലപാട് അപലിയമാണ്.

പുൽവാമ അക്രമത്തിൽ വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥിയുടെ നിലപാട് എന്താണന്ന് എന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട് - സംസ്ഥാനത്ത് ദേശസ്നേഹികളും ദേശവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതമത ദ്രൂവികരണം നടത്തി തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ഇടത് വലത് മുന്നണികളുടെ നിക്കം ദൂരവ്യാപക പ്രത്യാഘാതം സൃഷടിക്കുമെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

അദ്ദേഹംചടങ്ങിൽ കെ.പി ശ്രീശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ, എൻ ഹരിദാസ് ' എം മോഹനൻമാസ്റ്റർ, ഇ.മനിഷ് സത്യപ്രകാശൻ മാസ്റ്റർ, സന്തോഷ് കാളിയത്ത്, രാമദാസ് മണലേരി ടി കെ പ്രഭാകരൻ, എം പി രാജൻ. കെ.സി രാഘവൻ, പി എൻ കുമാരൻ, ജയേഷ് ' പി എം സുമേഷ്, പി പി മുരളി, വി.വിജയബാബു മാസ്റ്റർ / വിജയലക്മി ടീച്ചർ, പി പി വ്യാസൻ , എന്നിവർ സംസാരിച്ചു.

#Unexpected #change #UDF #candidate #Vadakara #agreement #consortium #PKKrishnadas

Next TV

Top Stories