വടകര: എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ ഏപ്രിൽ 3 ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് കോഴിക്കോട് എഡി എമ്മിനാണ് പത്രിക സമർപ്പിക്കുക.


രാവിലെ ഏഴ് മണിക്ക് പോരാട്ടത്തിന്റെ ധീര സ്മരണകൾ ഉറങ്ങുന്ന ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കും.
അവിടെ നിന്നും വടകര കോടതിക്ക് സമീപമുള്ള ഗാന്ധി പ്രതിമയിൽ പുഷ്പചക്രം സമർപ്പിക്കുകയും ഭരണഘടന ആമുഖം പ്രതിജ്ഞയെടുക്കുകയും ചെയ്യും.
Also read:
പുതിയോട്ടും കണ്ടി മീത്തൽ ബാബു അന്തരിച്ചു
രാവിലെ 8 മണിക്ക് എൽ ഡി എഫ് നേതാക്കൾക്കൊപ്പം പത്രിക സമർപ്പിക്കാൻ കോഴിക്കോടേക്ക് പോകും.
#KKShailaja #teacher #will #submit #paper #tomorrow-new