Apr 3, 2024 02:39 PM

വടകര :(vatakaranews.in) ലോക്സഭാ തെരഞ്ഞെടുപ്പിനായി വടകരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ നാമനിർദ്ദേശ പത്രിക നൽകി.

വടകര പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി വരണാധികാരിയായ എ ഡി എം അജീഷ് കെ മുമ്പാകെയാണ് പത്രിക നൽകിയത്. ഇന്ന് രാവിലെ ഒഞ്ചിയം ബലികുടീരത്തിൽ ടീച്ചർ പുഷ്പചക്രം അർപ്പിച്ചു.

ബാന്റ് മേളങ്ങളുടെയും റെഡ് വളണ്ടിയർ മാർച്ചിന്റെയും അകമ്പടിയോടെയാണ് ബലികുടീരത്തിൽ പുഷ്പചക്രമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമപ്പിക്കാൻ പോകുന്നതിന് മുന്നോടിയായിട്ടാണ് ഒഞ്ചിയത്തെത്തിയത്.

സ്വാതന്ത്ര്യ ഇന്ത്യയിലെ ഭരണകൂട ഭീകരതയ്ക്കിരയായി ഒഞ്ചിയത്തിന്റെ മണ്ണിൽ വെടിയേറ്റ് വീണത് എട്ട് സഖാക്കളായിരുന്നു.

അളവക്കൽ കൃഷ്ണൻ,മേനോൻ കണാരൻ,പുറവിൽ കണാരൻ,പാറോള്ളതിൽ കണാരൻ,കെ എം ശങ്കരൻ,സി കെ ചാത്തു,വി പി ഗോപാലൻ,വട്ടക്കണ്ടി രഘൂട്ടി എന്നിവർ വെടിവെപ്പിൽ കൊല്ലപ്പെട്ടപ്പോൾ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും ക്രൂരമായ പോലീസ് മർദനത്തിനിരയായി ലോക്കപ്പിൽ വെച്ചു കൊല്ലപ്പെട്ടു.

വർഗീയതയും ജനവിരുദ്ധ നയങ്ങളും നടപ്പാക്കുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള പോരാട്ടത്തിൽ ഒഞ്ചിയം രക്തസാക്ഷി സ്മരണ ഊർജമായി മാറും.

തുടർന്ന് സ്വാതന്ത്രസമര പോരാട്ടത്തിനിടെ വടകര സന്ദർശിച്ചതിൻ്റെ സ്മരണയ്ക്കായി സ്ഥാപിച്ച അഞ്ചുവിളക്കിലെ ഗാന്ധി പ്രതിമയിലും ഹാരാർപ്പണം നടത്തി പുഷ്പചക്രം സമർപ്പിച്ചു. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ടി പി രാമകൃഷ്ണൻ എം എൽ എ,കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ മാസ്റ്റർ,എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സെക്രട്ടറി വത്സൻ പനോളി,സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ,

കെ കെ ലതിക,കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് മെമ്പർ സി ഭാസ്കരൻ മാസ്റ്റർ,കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ,ഇ കെ വിജയൻ എം എൽ എ,ടി.കെ.രാജൻ മാസ്റ്റർ,സി പി ഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി ബിനീഷ് എന്നിവരും രക്തസാക്ഷി കുടുംബാംഗങ്ങളും പങ്കെടുത്തു. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം.

അവസാന തീയതി ഏപ്രില്‍ നാല്. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.

#LokSabha #election #Shailaja #teacher #filed #nomination #papers

Next TV

Top Stories










News Roundup