Featured

#KKRama |ജയരാജന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; പരാതി നല്‍കുമെന്ന് കെ.കെ രമ

News |
Apr 17, 2024 01:07 PM

വടകര: (vatakara.truevisionnews.com)സിപിഎം നേതാവ് പി. ജയരാജന്റെ വെണ്ണപ്പാളി പരാമര്‍ശത്തിന് എതിരെ പരാതി നല്‍കുമെന്ന് കെ.കെ രമ എംഎല്‍എ. യുഡിഎഫ് സ്ഥാനാര്‍ഥി വെണ്ണപ്പാളികളുടെ മുദ്രാവാക്യത്തോടെ നോമിനേഷന്‍ നല്‍കി എന്നാണ് ജയരാജന്‍ പറയുന്നത്.

എന്താണ് ഇങ്ങനെ പറയുന്നതിന്റെ ഉദ്ദേശ്യം? എന്തുകൊണ്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇതിനെ തള്ളിപ്പറയാത്തത്? എന്താണ് ആ പ്രശ്‌നത്തെ അഭിമുഖീരിക്കാത്തത്? ഇന്നലെയാണ് ഞാന്‍ ആ പോസ്റ്റ് ശ്രദ്ധയോടെ വായിക്കാന്‍ ഇടവന്നത്.

പോസ്റ്റിന്റെ ആദ്യത്തിലുള്ള വെണ്ണപ്പാളി അധിക്ഷേപം കഴിഞ്ഞ് പിന്നീട് പറയുന്നത് വെണ്ണപ്പാളികളുടെ സ്വീകരണമേറ്റ് മയങ്ങി എന്നാണ്.

എത്ര ലൈംഗികച്ചുവയോടെയാണ് അദ്ദേഹം സംസാരിക്കുന്നത്? എത്ര അശ്ലീലമാണ് പറയുന്നത്? ഇതുസംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്.

സ്വന്തം പാര്‍ട്ടിക്കാര്‍ ആയാല്‍ എന്തും ന്യായീകരിക്കുക എന്നതാണോ ഇവരുടെ രീതിയെന്ന് വ്യക്തമാക്കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.

#Jayarajan's #misogynistic #remarks #KKRama #said #that #file #complaint

Next TV

Top Stories










News Roundup