#kkrama | വ്യാജ വീഡിയോ പ്രചാരണം - കെ.കെ.രമ എം.എൽ.എ റൂറൽ എസ്. പിക്ക് പരാതി നൽകി

#kkrama | വ്യാജ വീഡിയോ പ്രചാരണം - കെ.കെ.രമ എം.എൽ.എ റൂറൽ എസ്. പിക്ക് പരാതി നൽകി
Apr 20, 2024 07:02 PM | By Athira V

വടകര: ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2024 ഏപ്രിൽ മാസം പതിനേഴാം തീയതി യുഡിഎഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഞാനും ബഹുമാനപ്പെട്ട എംഎൽഎ ഉമാ തോമസും ചേർന്നു വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾക്ക് തീർത്തും ഘടകവിരുദ്ധമായി പത്രസമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്തു വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ കെ.കെ രമ എം.എൽ.എ വടകര റൂറൽ എസ്.പി പരാതി നൽകി.

ഇത് ജനങ്ങളിൽ വ്യാപകമായി തെറ്റിദ്ധാരണ ഉളവാക്കാനും, വ്യക്തിപരമായും രാഷ്ട്രീയമായും തന്നെ അപമാനിക്കാനും വേണ്ടിയാണ് ചെയ്തിരിക്കുന്നത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലിനു നേരെ എൽഡിഎഫ് സ്ഥാനാർഥി ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ സംബന്ധിച്ച വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു പത്രസമ്മേളനം വിളിച്ചു ചേർത്തത്.

ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ തനിക്കെതിരായി വ്യാപകമായ സൈബർ ആക്രമണം നടക്കുകയാണ് എന്ന നിലയിൽ ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ആരോപണം.

തനിക്കെതിരെ അശ്ലീലം കലർന്ന വ്യാജ വീഡിയോ നിർമ്മിക്കുകയും ഇത് സോഷ്യൽ മീഡിയ വഴി യുഡിഎഫ് സ്ഥാനാർത്ഥിയുടെയും യുഡിഎഫ് നേതൃത്വത്തിന്റെയും അറിവോടുകൂടി പ്രചരിപ്പിക്കുന്നു എന്ന നിലയിലുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെറ്റായ ആരോപണങ്ങളെ തുറന്നുകാട്ടുകയായിരുന്നു ആ പത്രസമ്മേളനത്തിൽ.

എന്നാൽ ആ പത്രസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തങ്ങൾക്കാവശ്യമുള്ള വിധം മുറിച്ചു എഡിറ്റ് ചെയ്ത് "ഷാഫി പറമ്പിലിനെ തള്ളി കെ.കെ. രമ" എന്ന നിലയിലാണ് വീഡിയോ തയ്യാറാക്കിയത്. ഇത് സോഷ്യൽ മീഡിയവഴി വ്യാപകമായി സിപിഎം സൈബർ സംഘങ്ങൾ പ്രചരിപ്പിക്കുകയിരുന്നു.

ആരോപണങ്ങൾ ശരിയാണ് എന്ന് ഞാനും ഉമ തോമസ് എംഎൽഎയും അംഗീകരിക്കുകയാണ് എന്ന വിധമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. സിപിഐഎം നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ വഴിയും വിവിധങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയുമാണ് ഈ വ്യാജ സന്ദേശം പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി വീഡിയോ ഇത്തരത്തിൽ എഡിറ്റ് ചെയ്ത സംഘങ്ങളെയും അത് പ്രചരിപ്പിക്കാൻ നേതൃത്വം കൊടുത്ത സൈബർ പ്രൊഫൈൽ ഉടമകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ ആവശ്യപെട്ടു. UDF - RMPI നേതാക്കളായ പാറക്കൽ അബ്ദുള്ള, ഐ. മൂസ, എൻ. വേണു എന്നിവർ ഒപ്പമുണ്ടായിരുന്നു.

#Fake #Video #Campaign #KKRama #MLA #Rural #Sp #Complained

Next TV

Related Stories
#parco|പാർകോ - ഇഖ്റ സൗഹൃദപരം ;   പാർകോയിലെ ഡോക്ടർമാരുടെ സേവനത്തിലോ  ചികിത്സാ നിരക്കിലോ മാറ്റമില്ല

May 3, 2024 08:29 PM

#parco|പാർകോ - ഇഖ്റ സൗഹൃദപരം ; പാർകോയിലെ ഡോക്ടർമാരുടെ സേവനത്തിലോ ചികിത്സാ നിരക്കിലോ മാറ്റമില്ല

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ...

Read More >>
#family|ഫാമിലി വെഡിങ് സെന്റർ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്റിന് പര്യവസാനം

May 3, 2024 05:07 PM

#family|ഫാമിലി വെഡിങ് സെന്റർ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്റിന് പര്യവസാനം

സ്ത്രീകൾക്കായുള്ള ബാഡ്മിന്റൻ ടൂർണമെന്റ് അന്നേദിവസം നടത്തപ്പെടുമെന്ന് മാനേജ്മെൻറ്...

Read More >>
 #Congress|നാരായണ നഗരം ഉണർന്നു; കോൺഗ്രസ് സമ്മേളനത്തിന്റെ ചരിത്ര സ്മരണ പുതുക്കി

May 3, 2024 01:19 PM

#Congress|നാരായണ നഗരം ഉണർന്നു; കോൺഗ്രസ് സമ്മേളനത്തിന്റെ ചരിത്ര സ്മരണ പുതുക്കി

കോൺഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ സമ്മേളനം നടന്നതും...

Read More >>
#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 3, 2024 12:20 PM

#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 3, 2024 11:57 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#10lakhs|വടകരയിലെ 'കാഫിർ' പ്രചാരണം: സത്യമാണെന്ന് തെളിയിക്കുന്നവർക്ക് 10 ലക്ഷം ഇനാം നൽകുമെന്ന് യൂത്ത് ലീഗ്‌

May 3, 2024 10:47 AM

#10lakhs|വടകരയിലെ 'കാഫിർ' പ്രചാരണം: സത്യമാണെന്ന് തെളിയിക്കുന്നവർക്ക് 10 ലക്ഷം ഇനാം നൽകുമെന്ന് യൂത്ത് ലീഗ്‌

തിരഞ്ഞെടുപ്പിന്റെ തലേദിവസം നിടുമ്പ്രമണ്ണ യൂത്ത് ലീഗ് കമ്മിറ്റിയുടെ വാട്‌സാപ്പ് പേജിൽ നിന്നെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട വിവാദസന്ദേശം...

Read More >>
Top Stories