#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്
Apr 25, 2024 09:18 PM | By Aparna NV

വടകര: (vatakara.truevisionnews.com) വിദ്വേഷ പ്രചാരണത്തിന് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയമിച്ചതിന് എതിരെ പരാതി.

മീഞ്ചന്ത ആർട്സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ അബ്ദുൽ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യുഡിഎഫ് വടകര പാർലമെൻ്റ് മണ്ഡലം സോഷ്യൽ മീഡിയ കമ്മിറ്റി ചെയർമാൻ വി.പി ദുൽഖിഫിൽ പരാതി നൽകിയിരുന്നു.

ഇതടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് എതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് ചുമതലയ്ക്കായി വിനിയോഗിച്ചതിന് എതിരെയാണ് ദുൽഖിഫിൽ പുതിയ പരാതി നൽകിയത്.

റിയാസ് കെ. എന്ന വ്യക്തി റിയാൻ എന്ന എഫ്ബി അക്കൗണ്ടിൽ നിന്നാണ് യുഡിഎഫ് പ്രവർത്തകർക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചും സർക്കാർ ഉദ്യോഗസ്ഥൻ പാലിക്കേണ്ട തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചും പോസ്റ്റ് ഇട്ടത്.നിലവിൽ ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രിസൈഡിങ് ഓഫീസറായി നിയമിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന്റെ പേരിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിയമിച്ചത് നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ദോഷകരമായി ബാധിക്കും എന്നതിനാൽ തെരഞ്ഞെടുപ്പു ചുമതലയിൽ നിന്നും മാറ്റി നിർത്തണമെന്ന് കലക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

#UDF #complains #that #officer #under #investigation #is #charge #elections

Next TV

Related Stories
നേർക്കാഴ്ച;  23 വർഷങ്ങൾ പിന്നിട്ട് കുടുംബശ്രീ സി ഡി എസ്, പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു

Jul 12, 2025 10:36 AM

നേർക്കാഴ്ച; 23 വർഷങ്ങൾ പിന്നിട്ട് കുടുംബശ്രീ സി ഡി എസ്, പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു

ടുംബശ്രീ സി ഡി എസ് നേർക്കാഴ്ച പ്രവർത്തന രൂപരേഖ പ്രകാശനം...

Read More >>
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
Top Stories

News Roundup

//Truevisionall