ഓർക്കാട്ടേരി :(vatakara.truevisionnews.com) സഹകരണ മേഖലയിലെ സീസൺ കച്ചവടം വ്യാപാര മേഘലക്ക് പ്രയാസം സൃഷ്ട്ടിക്കുന്നു.


വലിയ പ്രതിസന്ധിയിലൂടെയാണ് കച്ചവട മേഖല കടന്നുപോകുന്നത് ആയതിനാൽ സഹകരണ സ്ഥാപനങ്ങളുടെ കച്ചവടങ്ങൽ നിർത്തലാക്കാൻ ഇടപെടൽ സർക്കാർ ഇടപെടണം എന്ന് ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എം ബാബുമോൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് കെ.ഇ ഇസ്മയിൽൽ അധ്യക്ഷത വഹിച്ചു.ജനറൽ ബോഡി യോഗത്തിൽ വെച്ച് ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി ,പ്ലസ് ടു വിജയികളെ അനുമോദിച്ചു.
ജനറൽ സെക്രട്ടറി ടി.എൻ. കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു. എം അബ്ദുസ്സലാം മുഖ്യ പ്രഭാഷണം നടത്തി.
പി.എ അബ്ദുൽ ഖാദർ ഹരീഷ് ജയരാജ് ,അമൽ അശോക്, റിയാസ് കുനിയിൽ, പുതിയടുത്ത് കൃഷ്ണൻ,പ്രസിദ്ധ ധർമരാജ്, സി വാസു, കെ.കെ റഹീം, ജയൻ സാരംഗ്, വിജയരാജ് കെ. എം , ലിജീഷ് പുതിയടത്ത്, അഭിലാഷ് കോമത്ത് , വിനോദൻ പുനത്തിൽ എന്നിവർ സംസാരിച്ചു.
#Merchants #association #wants #government #intervene #stop #seasonal #trade #cooperative #sector