---
title: "#kannanmaster | ഓർമ്മ പൂക്കൾ ;  കെ.കെ. കണ്ണൻ മാസ്റ്ററെ അനുസ്മരിച്ചു"
english_title: "#memory #flowers;  #KKKannan #remembered #the #master"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217207/memory-flowers-kkkannan-remembered-the-master"
published_at: "2024-07-04T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66863ac873268_anusmaranam.jpg"
keywords: []
---

# #kannanmaster | ഓർമ്മ പൂക്കൾ ;  കെ.കെ. കണ്ണൻ മാസ്റ്ററെ അനുസ്മരിച്ചു

> **Lead Summary:** **ചോറോട്:[**സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ സോഷ്യലിസ്റ്റുമായ കെ.കെ. കണ്ണൻ മാസ്റ്റർ അനുസ്മരണം ആർ.ജെ. ഡി. ചോറോട് ഈസ്റ്റ് കമ്മിറ്റി ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

## Article Content

**ചോറോട്:[**സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ സോഷ്യലിസ്റ്റുമായ കെ.കെ. കണ്ണൻ മാസ്റ്റർ അനുസ്മരണം ആർ.ജെ. ഡി. ചോറോട് ഈസ്റ്റ് കമ്മിറ്റി ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

ചോറോട് പൊതുജന വായനശാല സ്ഥാപകൻ, വടകര റൂറൽ ബേങ്ക് പ്രസിഡണ്ട്, അധ്യാപക സംഘടനാ നേതാവ്, ഗ്രന്ഥശാലാ പ്രവർത്തകൻ എന്നീ നിലകളിൽ സോഷ്യലിസ്റ്റുകൾക്ക് മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽസെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു.

അനുസമരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.. പ്രഭാത ഭേരിയും സമ്യതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന, പ്രതിജ്ഞ പുതുക്കൽ എന്നിവ നടത്തി.കെ.എം. നാരായണൻ അദ്ധ്യക്ഷത വഹിച്ചു.

ആർ.ജെ ഡി.ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്കരൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി. ദാമോദരൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ, സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത ജില്ലാ സെക്രട്ടറി ജിതിൻ സി.എസ്., എൻ. കെ. അജിത് കുമാർ, എം.എം. ശശി, കെ.ടി.കെ. ചന്ദ്രൻഎം.കെ. രാഘവൻ മാസ്റ്റർ, പി. സുരേഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217207/memory-flowers-kkkannan-remembered-the-master)