#treefell | ആൽമരത്തിന്റെ ശിഖരം പൊട്ടി റോഡിൽ വീണു; ആളപായം ഒഴിവായി

#treefell  | ആൽമരത്തിന്റെ ശിഖരം പൊട്ടി റോഡിൽ വീണു; ആളപായം ഒഴിവായി
Jul 5, 2024 12:04 PM | By Sreenandana. MT

അഴിയൂർ:(vatakara.truevisionnews.com) ദേശീയ പാതയിൽ അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ ആൽമരത്തിന്റെ ശിഖരം പൊട്ടിവീണു. ബസ് സ്റ്റോപ്പിനുമുൻപിലുള്ള മരത്തിന്റെ വലിയ കൊമ്പാണ് വ്യാഴാഴ്ച രാത്രി ഒമ്പതോടെ മുറിഞ്ഞുവീണത്.

ബസ് സ്റ്റോപ്പിൽ ആരുമില്ലാത്തതിനാൽ അപകടം ഒഴിവായി. ഇടതടവില്ലാതെ വാഹനങ്ങളോടുന്ന സമയത്താണ് സംഭവം. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ചോമ്പാല പോലീസും വടകര ഫയർഫോഴ്സു‌ം സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

ഈ ഭാഗത്ത് ദേശീയപാതയോരത്ത് അപകടംപതിയിരിക്കും മട്ടിൽ മരങ്ങളുണ്ട്. വീഴാറായ മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

#top #banyan #tree #broke #fell #road #casualties

Next TV

Related Stories
മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

May 11, 2025 03:49 PM

മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...

Read More >>
Top Stories










News Roundup