ഓർക്കാട്ടേരി :(vatakara.truevisionnews.com) ഏറാമല സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ 102 ാമത് അന്താരാഷ്ട്ര സഹകരണ വാരാഘോഷ ദിനം ആചരിച്ചു. ഓർക്കാട്ടേരി നടന്ന പരിപാടിയിൽ ഏറാമല സര്‍വ്വീസ് സഹകരണ ബേങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍, ഒ.കെ നന്ദകുമാര്‍, ടി.എന്‍ പ്രകാശന്‍, സി.കെ ബിജു തുടങ്ങി ബേങ്കിലെ ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
#Organized #Cooperation #Week #Celebration #Orkkatteri