#KRajan | ഭൂമി ഏറ്റെടുക്കലിന് കലണ്ടർ തയ്യാറാക്കും; കുട്ടോത്ത് - അട്ടക്കുണ്ട് കടവ് റോഡ് വികസനം സമയബന്ധിതമായി പൂർത്തിയാക്കും- മന്ത്രി കെ.രാജൻ

 #KRajan  |  ഭൂമി ഏറ്റെടുക്കലിന് കലണ്ടർ തയ്യാറാക്കും; കുട്ടോത്ത് - അട്ടക്കുണ്ട് കടവ് റോഡ് വികസനം സമയബന്ധിതമായി പൂർത്തിയാക്കും- മന്ത്രി കെ.രാജൻ
Jul 8, 2024 03:08 PM | By Sreenandana. MT

വടകര : (vatakara.truevisionnews.com)കുട്ടോത്ത് - അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ അവതരിപ്പിച്ച സബ്മിഷനിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ്റെ മറുപടി.

കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മണിയൂർ ഗ്രാമപഞ്ചായത്തിലേക്കുള്ള വളരെ പ്രധാനപ്പെട്ട ഗതാഗതമാര്‍ഗമാണ് കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ്. ആയിരക്കണക്കിന് വരുന്ന പ്രദേശവാസികൾ ഈ റോഡ് നിർമ്മാണത്തിനായി 15 വർഷത്തിലധികമായി കാത്തിരിക്കുകയാണ്.

2021 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം റോഡിന്‍റെ നിർമ്മാണത്തിനായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്ക് അംഗീകാരം ലഭിച്ചതാണ്. തുടർന്ന് 2023 നവംബർ മാസം 11 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയും ഉണ്ടായി.

സർവേയർമാരുടെ കുറവു കാരണം ഭൂമി ഏറ്റെടുക്കൽ നടപടികളിൽ കാലതാമസം നേരിടുന്നത് പരിഹരിക്കണമെന്നും ,പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചത്.

അലൈൻമെന്റ് പ്രകാരമുള്ള സർവ്വേ ജോലികൾ പുരോഗമിച്ചു വരികയാണെന്നും സർവേയർമാരുടെ കുറവ് ,ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകുന്നതിന് ഒരു പരിധിവരെ കാരണമാകുന്നുണ്ട് എന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.

സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ഡിജിറ്റൽ റീസർവേ പദ്ധതി സമയബന്ധിതമായി തീർപ്പാക്കേണ്ടതിനാൽ സർവേയർമാരെ മുഴുവൻ പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുണ്ടെങ്കിലും, കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് പദ്ധതിക്കായി കൂടുതൽ സർവ്വേയർമാരെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും,

ഭൂമി ഏറ്റെടുക്കലിന് ഒരു കലണ്ടർ തയ്യാറാക്കി സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ വാർത്താ കുറിപ്പിൽ പറഞ്ഞു.

#calendar #prepared #land #acquisition #Kutoth #Attakund #Quay #road #development #completed #time #Minister #KRajan

Next TV

Related Stories
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Oct 6, 2024 02:14 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 6, 2024 01:58 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#chorodugramapanjayat | 'ഡിജിറ്റലായി 3347 പഠിത്താക്കൾ' ;സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ച്  ചോറോട് ഗ്രാമപഞ്ചായത്ത്

Oct 6, 2024 01:52 PM

#chorodugramapanjayat | 'ഡിജിറ്റലായി 3347 പഠിത്താക്കൾ' ;സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ച് ചോറോട് ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവൻ വി സ്വാഗതവും പ്രേരക് ബവിത കെ.കെ നന്ദിയും...

Read More >>
#trafficjam | ഗതാഗതക്കുരുക്ക്; വടകരയിലെ സർവീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം -താലൂക്ക് വികസനസമിതി യോഗം

Oct 6, 2024 12:50 PM

#trafficjam | ഗതാഗതക്കുരുക്ക്; വടകരയിലെ സർവീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം -താലൂക്ക് വികസനസമിതി യോഗം

കൂടാതെ ദേശീയപാത നിർമാണകമ്പനി വാഹനങ്ങൾക്ക് ഫിറ്റ്നസും ഇൻഷുറൻസ് അടക്കമുള്ള സംവിധാനങ്ങളും ഇല്ലെന്ന് യോഗത്തിൽ ആക്ഷേപം...

Read More >>
#Masami |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 6, 2024 11:57 AM

#Masami | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#LDF |  തിരുവള്ളൂരിൽ ഭരണ പരാജയം മറച്ചു പിടിക്കാനുള്ള യുഡിഎഫ് ശ്രമം അപഹാസ്യം -എൽഡിഎഫ്

Oct 6, 2024 11:39 AM

#LDF | തിരുവള്ളൂരിൽ ഭരണ പരാജയം മറച്ചു പിടിക്കാനുള്ള യുഡിഎഫ് ശ്രമം അപഹാസ്യം -എൽഡിഎഫ്

തിരുവള്ളൂരിൽ മാത്രം സെക്രട്ടറിമാരെയും മറ്റു ഉദ്യോഗസ്ഥരെയും അടിക്കടി സ്ഥലം മാറ്റുന്നു എന്ന നിലയിലാണ്...

Read More >>
Top Stories