---
title: "#chorodugramapanjayat | 'ഡിജിറ്റലായി 3347 പഠിത്താക്കൾ' ;സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ച്  ചോറോട് ഗ്രാമപഞ്ചായത്ത് "
english_title: "#'3347 #learners #digitally #Chorod #Gram #Panchayat #declared #fully #digital #literate #panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/240596/3347-learners-digitally-chorod-gram-panchayat-declared-fully-digital-literate-panchayat"
published_at: "2024-10-06T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670248bb8cf9b_chorode.jpg"
keywords: []
---

# #chorodugramapanjayat | 'ഡിജിറ്റലായി 3347 പഠിത്താക്കൾ' ;സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ച്  ചോറോട് ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **ചോറോട് : **ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു. വളണ്ടിയർമാരുടെ സഹായത്താൽ 3347 പഠിത്താകളെ ഡിജിറ്റൽ സാക്ഷരത പരിശീലിപ്പിച്ചാണ് പഞ്ചായത്ത് ഈ ലക്ഷ്യം പൂർത്തിയാക്കിയത്.

## Article Content

**ചോറോട് : **ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു. വളണ്ടിയർമാരുടെ സഹായത്താൽ 3347 പഠിത്താകളെ ഡിജിറ്റൽ സാക്ഷരത പരിശീലിപ്പിച്ചാണ് പഞ്ചായത്ത് ഈ ലക്ഷ്യം പൂർത്തിയാക്കിയത്.

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ കെ മധുസൂദനൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ നാരായണൻ മാസ്റ്റർ പ്രഖ്യാപനം നടത്തി.

ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്യാമള പി വാർഡ് മെമ്പർമാരായ പ്രിയങ്ക സി പി, ലിസി പി, അബൂബക്കർ വി പി, പുഷ്പ മഠത്തിൽ, പ്രസാദ് വിലങ്ങിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

അസിസ്റ്റൻ്റ് സെക്രട്ടറി അനീഷ് കുമാർ ടി പി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവൻ വി സ്വാഗതവും പ്രേരക് ബവിത കെ.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/240596/3347-learners-digitally-chorod-gram-panchayat-declared-fully-digital-literate-panchayat)