വടകര: (vatakara.truevisionnews.com)ഗതാഗത നിയമലംഘനത്തിനുള്ള പിഴകളിൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്ത ചലാനുകൾ അടയ്ക്കാൻ പൊതുജനങ്ങൾക്കായി പോലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായി ഇ-ചലാൻ അദാലത്ത് സംഘടിപ്പിക്കുന്നു.
കേരള പോലീസും മോട്ടോർ വാഹനവകുപ്പും ഇ-ചലാൻ മുഖേന നൽകിയിട്ടുള്ള ഗതാഗത നിയമലംഘനത്തിനുള്ള പിഴകളിൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്ത ചലാനുകളും, നിലവിൽ കോടതിയിലുള്ള ചലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചലാനുകളും തീർപ്പാക്കുന്നതിനായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
2024 ഒക്ടോബർ 7, 8 തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം പുതുപ്പണം വടകര വെച്ച് സംഘടിപ്പിക്കുന്ന അദാലത്തിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.
അദാലത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9497963708 (പോലീസ്), 0495- 2355588 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
എ.ടി.എം ഡെബിറ്റ്, ക്രെഡിറ്റ്/ യു.പി.ഐ (ATM Debit/Credit Card / UPI) സൗകര്യം മാത്രമേ ലഭ്യമാവുകയുള്ളൂ.
#traffic #violation #EChallan #Adalat #payment #fine #public #person #7th #8th #October