വടകര :(vatakara.truevisionnews.com) സാൻഡ്ബാങ്ക്സ് അഴിമുഖത്ത് മത്സ്യ ബന്ധനത്തിനിടെ അപകടത്തിൽപെട്ട് മരിച്ച മുഹമ്മദ് ഷാഫിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മത്സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും തെരച്ചിലൊനൊടുവിൽ പയ്യോളി നഗരസഭയിലെ കൊളാവിപ്പാലം മിനിഗോവക്ക് സമീപത്ത് നിന്നും രാവിലെ 9.10-ഓടെയാണ് ഷാഫിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും വടകര തീരദേശ പോലീസ് ഇൻക്വസറ്റ് നടത്തിയ ശേഷം വൈകീട്ട് ബന്ധുക്കൾക്ക് കൈമാറുകയുമായിരുന്നു. മലപ്പുറം ചേളാരി സ്വദേശിയാണ് മുഹമ്മദ് ഷാഫി.
ഇന്നലെ രാവിലെ മുതൽ മൃതദേഹം തെരച്ചിൽ നടത്തുന്നതിനായി വടകര എംപി ഷാഫി പറമ്പിലിന്റെയും, വടകര എംഎൽഎ കെകെ രമയുടെയും കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെയും പയ്യോളി നഗരസഭ ചെയർമാൻ വികെ അബ്ദുറഹിമാന്റെയും വടകര നഗരസഭ കൗൺസിലർ പിവി ഹാഷിമിന്റെയും പയ്യോളി നഗരസഭ കൗൺസിലർമാരായ സുജല ചെത്തിൽ,
അഷ്റഫ് കോട്ടക്കൽ, സുനൈദ്, ഷാനവാസ് എന്നിവരുടെയും നേതൃത്വത്തിൽ ഇരുകരകളലുമായി തെരച്ചിൽ നടത്തിയെങ്കിലും ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ, ഫിഷറീസ് മറൈൻ എൻഫോസമെന്റ് ഉദ്യോഗസ്ഥർ, വടകര കൊയിലാണ്ടി താലൂക്ക് തഹസിൽദാർ,
റവന്യൂ ഉദ്യോഗസ്ഥരായ വികെ രതീഷൻ, രവി, പിവി മനീഷ് എന്നിവരും ഫിഷറീസ് ഉദ്യോഗസ്ഥർ, വടകര കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരായ എൻ എ അബ്ദുൽ സലാം, പിവി പ്രശാന്ത്, ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ, താനൂർ താലൂക്ക് ദ്രുതകർമ്മസേന അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കടലോര ജാഗ്രതാ സമിതിയംഗങ്ങൾ,
കടൽകോടതി ഭാരവാഹികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, പ്രാദേശിക മുങ്ങൽ വിദഗ്ദൻമാർ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. തെരച്ചിൽ നടത്തുന്നതിന് അഴിത്തലയിലുള്ള തുരുത്തീമ്മൽ റഹ്മത്ത്, കാഞ്ഞായി ലത്തീഫ്, ടികെ നൗഷാദ്, പിവി അക്ബർ, അഴീക്കൽ അബ്ദുള്ള, ഇസ്മായിൽ മാളിയേക്കൽ,
കാഞ്ഞായി റഫീക്ക്, അൻസാർ, എംവി സുനീർ, കണയംകുളത്ത് നൗഫൽ, പിവിസി ഫൈസൽ, എന്നിവരും പയ്യോളിയിലെ ഇസി ഹർഷാദ്, യുപി മജീദ്, ഹംസ പയ്യോളി, എൻടി ജസീൽ, സിപി സിദ്ധീഖ്, കെകെ അസ്ഹർ, ശരത് ലാൽ, നൗഷാദ്,
ഹാഷിം കോട്ടക്കൽ എന്നിവരും പങ്കെടുത്തു. പിതാവ്: ബീരാൻകുട്ടി മാതാവ്: ആസ്യ ഭാര്യ: ഫർസാന മക്കൾ: സാബിത്ത്, തൽഹത്ത്, സഹോദരങ്ങൾ: നിസാർ, സിയാദ്, റൌഫ്, മൊയ്തീൻകുട്ടി, ആരിഫ, ഫൗസിയ, മുനീറ, സുഹറ
#Death #Fisherman #Muhammad #Shafi's #body #brought #home #Vadakara