ഓർക്കാട്ടേരി: (vatakara.truevisionnews.com)പൊതു സ്ഥാപനങ്ങൾ സന്ദർശിക്കുക എന്ന പഠന ലക്ഷ്യത്തിന്റെ ഭാഗമായി ഓർക്കാട്ടേരി എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ നടത്തിയ എടച്ചേരി പോലീസ് സ്റ്റേഷൻ സന്ദർശനം കുട്ടികളിൽ ഏറെ കൗതുകം ഉളവാക്കി.


പോലീസ് സ്റ്റേഷനിലെ മുഴുവൻ പ്രവർത്തനങ്ങളും കുട്ടികൾ വളരെ ആവേശത്തോടെ കൂടി ചോദിച്ച് മനസ്സിലാക്കി.
കുട്ടികളുടെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായി അവർക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞുകൊടുക്കുവാൻ പോലീസ് ഉദ്യോഗസ്ഥർ കുട്ടികളോടൊപ്പം ചേർന്നു നിന്നത് കുട്ടികളിൽ വളരെ ആഹ്ലാദവും ആവേശവും ഉളവാക്കി.
എടച്ചേരി പോലീസ് പോലീസ് സബ് ഇൻസ്പെക്ടർമാരായ കെ രാജേഷ്, കെ യൂസഫ്, ഹെഡ്കോസ്റ്റബിൾ സി പ്രവീൺകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ശാരിക, ആർ രൂപേഷ്, ബി മനേഷ് എന്നിവർ പോലീസ് സ്റ്റേഷൻ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
ടി അനൂപ്, ഫാത്തിമത്ത് അഫിന, സി കെ ബിനിഷ, അജിഷ, എന്നിവർ നേതൃത്വം നൽകി.
#Does #this #gun #go #off #sir #curious #visit #to #police #station