വടകര: (vatakara.truevisionnews.com)വടകര നഗരസഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രളയ ദുരിതാശ്വാസ ക്യാമ്പുകളായ കെ. എസ്.ആർ. ടി. സി ഡിപ്പോയ്ക്ക് സമീപമുള്ള സൈക്ലോൺ ഷെൽട്ടറിൽ വാർഡ് 11 ലെ ദേവു ഇടത്ത് താഴെക്കുനി(78 വയസ്സ്), രാജേഷ് (38 വയസ്സ്) എന്നിവരെയും ജെ. എൻ. എം. ഹയർസെക്കൻഡറി സ്കൂൾ വാർഡ് 30 ലെ അജിത കേളോത്ത് വയലിൽ (48 വയസ്സ്) ,കുഞ്ഞലീമ കേളോത്ത് വയലിൽ(70 വയസ്സ്) , റംല കേളോത്ത് വയലിൽ(49 വയസ്സ്) , മുരളീധരൻ കേളോത്ത് വയലിൽ(49 വയസ്സ്) , ഷംസുദ്ദീൻ കേളോത്ത് വയലിൽ(50 വയസ്സ്) , നളിനി വെൺമണി താഴെവയലിൽ (67 വയസ്സ്) എന്നിവരെയും മാറ്റിപ്പാർപ്പിച്ചു.
ക്യാമ്പ് 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്നതാണ്.


മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് കൺട്രോൾ റൂമിൽ സജ്ജീകരിച്ചിട്ടുള്ള 9400491865 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
#control #room #started #working #vadakara