ഓർക്കാട്ടേരി :(vatakara.truevisionnews.com)ആധുനിക കേരളം കെട്ടിപ്പെടുക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു സി അച്യുതമേനോനെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി . സന്തോഷ് കുമാർ എം.പി പ്രസ്താവിച്ചു.
കാർഷിക പരിഷ്കരണം നിയമം നടപ്പിലാക്കി ലക്ഷകണക്കായ ഭൂരഹിതരെ ഭുമിയുടെ അവകാശികളാക്കി മാറ്റി.
ഒരു ചില്ലി കാശ് കൊടുക്കാതെ വനരാജാക്കൻമാരിൽ നിന്ന് വനം ഏറ്റെടുത്ത് വനദേശ വൽക്കരണ നിയമം നടപ്പിലാക്കി.
തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റി ഏർപെടുത്തി. നിരവധിയായ ശാസ്ത്ര സാങ്കേതികസ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ 1970 ലെ ഭരണത്തിൽ കേരളത്തിൽ സ്ഥാപിച്ചു.
നിരവധി ആധുനിക വ്യവസായങ്ങൾ ആരംഭിച്ചു. കേരളത്തിന്റെ വളർച്ചയിലും പുരോഗതിയിലും ഏറ്റവും പങ്ക് വഹിച്ചു.
ഇന്ത്യയിൽ തന്നെ ഇത്രമാത്രം പുരോഗതി ഒരു സംസ്ഥാന സർക്കാറിന്റ കാലയളവിൽ മറ്റെവിടെയും നേടിയെന്ന് ആർക്കും അവകാശപ്പെടാൻ കഴിയുന്നില്ല.
ബോധപൂർവം അച്യുതമേനോൻ ഭരണകാലത്തെ വിസ്മൃതിയിലാക്കാൻ ചിലരെല്ലാം ശ്രമിക്കുന്നുണ്ട്. അച്യുതമേനോൻ അനുസ്മരണ സമ്മേളനം ഓർക്കാട്ടേരി കമ്യൂണിറ്റി ഹാളാൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്തോഷ് കുമാർ.
സിപിഐ വടകര മണ്ഡലം കമ്മിറ്റി സഘടിപ്പിച്ച അനുസ്മരണ പരിപാടി ആയിരുന്നു ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യുട്ടീവ് അംഗം ആർ സത്യൻ, മണ്ഡലം സെകട്ടറി എൻ എം ബിജു , സി രാമകൃഷ്ണൻ ,പി സജീവ്കുമാർ , പി കെ സതീശൻ എന്നിവർ പ്രസംഗിച്ചു.
#CAchyutamenon #One #Modern #Kerala #Architects #PSanthoshKumar #MP