#CAchyutamenon | ഓർക്കാട്ടേരിയിൽ സി അച്യുതമേനോൻ അനുസ്മരണം സംഘടിപ്പിച്ചു

#CAchyutamenon | ഓർക്കാട്ടേരിയിൽ സി അച്യുതമേനോൻ അനുസ്മരണം സംഘടിപ്പിച്ചു
Aug 16, 2024 02:29 PM | By ShafnaSherin

 ഓർക്കാട്ടേരി : (vatakara.truevisionnews.com)ആധുനിക കേരളം കെട്ടിപ്പെടുക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു സി അച്യുതമേനോനെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എം.പി പ്രസ്താവിച്ചു.

കാർഷിക പരിഷ്കരണം നിയമം നടപ്പിലാക്കി ലക്ഷകണക്കായ ഭൂരഹിതരെ ഭുമിയുടെ അവകാശികളാക്കി മാറ്റി ഒരു ചില്ലി കാശ് കൊടുക്കാതെ വനരാജാക്കൻമാരിൽ നിന്ന് വനം ഏറ്റെടുത്ത് വനദേശ വൽക്കരണ നിയമം നടപ്പിലാക്കി.

തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റി ഏർപെടുത്തി. നിരവധിയായ ശാസ്ത്ര സാങ്കേതികസ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ 1970 ലെ ഭരണത്തിൽ കേരളത്തിൽ സ്ഥാപിച്ചു. നിരവധി ആധുനിക വ്യവസായങ്ങൾ ആരംഭിച്ചു. കേരളത്തിന്റെ വളർച്ചയിലും പുരോഗതിയിലും ഏറ്റവും പങ്ക് വഹിച്ചു.

ഇന്ത്യയിൽ തന്നെ ഇത്രമാത്രം പുരോഗതി ഒരു സംസ്ഥാന സർക്കാറിന്റ കാലയളവിൽ മറ്റെവിടെയും നേടിയെന്ന് ആർക്കും അവകാശപെടാൻ കഴിയുന്നില്ല. ബോധപൂർവം അച്യുതമേനോൻ ഭരണകാലത്തെ വിസ്മൃതിയിലാക്കാൻ ചിലരെല്ലാം ശ്രമിക്കുന്നുണ്ട്.

അച്യുതമേനോൻ അനുസ്മരണ സമ്മേളനം ഓർക്കാട്ടേരി കമ്യൂണിറ്റി ഹാളാൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്തോഷ് കുമാർ. സി പി ഐ വടകര മണ്ഡലം കമ്മിറ്റി സഘടിപ്പിച്ച അനുസ്മരണ പരിപാടി ആയിരുന്നു ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി : അംഗം ആർ സത്യൻ, മണ്ഡലം സെക്രട്ടറി എൻ എം ബിജു, സി രാമകൃഷ്ണൻ , പി സജീവ്കുമാർ , പി കെ സതീശൻ പ്രസംഗിച്ചു

#CAchyutamenon #organized #commemoration #Orkattery

Next TV

Related Stories
ഫാസിസ്റ്  സർക്കാറിനെതിരെ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉയർന്ന് വരണം - ആനി രാജ

Apr 19, 2025 10:52 PM

ഫാസിസ്റ് സർക്കാറിനെതിരെ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉയർന്ന് വരണം - ആനി രാജ

ആർ എസ് എസ് കേന്ദ്രമായ നാഗ്പൂരിൽ നിന്നാണ് ദേശീയ സർക്കാറിനെ പൂർണമായി...

Read More >>
ആവേശം തീർക്കാൻ,  ഓർക്കാട്ടേരിയിൽ ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ്  സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി ടൂർണ്ണമെന്റ് 21 മുതൽ 27 വരെ

Apr 19, 2025 10:50 PM

ആവേശം തീർക്കാൻ, ഓർക്കാട്ടേരിയിൽ ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി ടൂർണ്ണമെന്റ് 21 മുതൽ 27 വരെ

2023ല്‍ നടന്ന അഖിലകേരള വോളിബോൾ ടൂർണ്ണമെൻ്റിൻ്റെ തുടർച്ചയെന്നോണമാണ് ഈ വോളിബോൾ ടൂർണ്ണമെൻ്റ്...

Read More >>
വടകര മണിയൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

Apr 19, 2025 08:17 PM

വടകര മണിയൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കൽപ്പടവുകളിൽ പിടിച്ചുനിൽക്കാനായിരുന്നില്ല. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക്...

Read More >>
 ഗാന്ധി പഠന ക്ലാസ്; ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല - കവി വീരാൻകുട്ടി

Apr 19, 2025 07:29 PM

ഗാന്ധി പഠന ക്ലാസ്; ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല - കവി വീരാൻകുട്ടി

ലോകത്ത് ഇത്രയും ചാലകശക്തിയായി നിലകൊണ്ട ഒരു രാഷ്ട്രീയ നേതാവും നാൾ ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും...

Read More >>
വടകര വില്യാപ്പള്ളിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Apr 19, 2025 04:34 PM

വടകര വില്യാപ്പള്ളിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്...

Read More >>
ആശ്വാസമേകി, ചുട്ടുപൊള്ളുന്ന വേനലിൽ പക്ഷികൾക്ക് തണ്ണീർ കുടമൊരുക്കി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദി

Apr 19, 2025 12:30 PM

ആശ്വാസമേകി, ചുട്ടുപൊള്ളുന്ന വേനലിൽ പക്ഷികൾക്ക് തണ്ണീർ കുടമൊരുക്കി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദി

പറവകൾക്കൊരു തണ്ണീർക്കുടം എന്ന പദ്ധതിയുടെ ഉദ്ഘാടനം നെഹ്രു യുവ കേന്ദ്ര ഡപ്യൂട്ടി ഡയരക്‌ടർ സി സനൂപ് നിർവ്വഹിച്ചു...

Read More >>
Top Stories