വടകര:(vatakara.truevisionnews.com) കുട്ടോത്ത് വിഷണു ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം ഒക്ടോബർ 3 മുതൽ 13 വരെ വിവിധ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു.
പ്രഭാഷണം, ഭക്തിഗാന മേള, നൃത്തനൃത്ത്യങ്ങൾ, കളരിപ്പയറ്റ്, സംഗീത കച്ചേരി, തിരുവാതിര, അഷ്ടപദി, അക്ഷരശ്ലോകസദസ്, കാവ്യകേളി, വീണ കച്ചേരി, ഭജന, വാഹന പൂജ, ആയുധപൂജ, ഗ്രന്ഥപൂജ, അരിയിലെഴുത്ത്, വിദ്യാരംഭം എന്നിവയായി 10 ദിവസത്തെ ആഘോഷ പരിപാടികളുണ്ടാവും.
ഇതിനായി വിപുലമായ കമ്മിറ്റിക്ക് രൂപം നൽകി.
പി.പി മുകുന്ദൻ (പ്രസിഡന്റ്), ടി.ടി. ബാലകൃഷണൻ, കെ. സുരേന്ദ്രൻ, പത്മ രാഘവൻ (വൈസ് പ്രസിഡന്റ് മാർ), പത്മനാഭൻ വൈഷ്ണവം (സെക്രട്ടറി), കെ.കെ.മനോജ്, കെ.പത്മനാഭൻ, വി.പി.നന്ദിനി (ജോ. സെക്രട്ടറിമാർ), എക്‌സിക്യുട്ടീവ് ഓഫീസർ പി. നിമിഷ (ട്രഷറർ), പി.പി.കുട്ടികൃഷ്ണൻ (അസി. ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
സബ്ബ് കമ്മിറ്റി ഭാരവാഹികളായി പ്രോഗ്രാം-ഷീല പത്മനാഭൻ (ചെയർപേഴ്‌സൺ), പി.പി. കുട്ടികൃഷ്ണൻ (കൺവീനർ). സാമ്പത്തികം- ഒ.കെ. ശശിധരൻ (ചെയർമാൻ), കെ. സുരേന്ദ്രൻ (കൺവീനർ).
പബ്ലിസിറ്റി - കെ.പത്മനാഭൻ (ചെയർമാൻ), വിനോദ് ചെറിയത്ത് (കൺവീനർ). സ്റ്റേജ്, ലൈറ്റ് & സൗണ്ട്, ഡക്രേഷൻ-ടി.ടി.ദിനേശൻ (ചെയർമാൻ), കെ.ടി.കെ. സുരേഷ് ബാബു (കൺവീനർ).
ഭക്ഷണം-വി.കെ. ശശി (ചെയർമാൻ), മലയിൽ ചന്ദ്രൻ ( കൺവീനർ). ട്രോഫി -ടി.കെ.വത്സകുമാർ (ചെയർമാൻ) കെ.കെ.മനോജ് (കൺവീനർ).
റിസപ്ഷൻ-പത്മ രാഘവൻ (ചെയർ പേഴ്‌സൺ), സിന്ധു രാജീവ് (കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു
#Navratri #celebration #Kuttoth #Vishnu #Temple #from #3rd #to #13th #October