Nov 28, 2024 11:02 AM

വടകര:(vatakara.truevisionnews.com)  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ട് തൊഴിലാളി യൂണിയൻ സി ഐ ടി യു വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ എം ഡി സി കോപ്പോൾ വടകര ശാഖയിലേക്ക് മാർച്ചും തൊഴിലാളികളുടെ സൂചന പണിമുടക്കും സംഘടിപ്പിച്ചു.

സമരം സി ഐ ടി യു വടകര ഏരിയ കമ്മിറ്റി സെക്രട്ടറി വി കെ വിനു ഉദ്‌ഘാടനം ചെയ്തു.

ദീർഘകാലമായി ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, വെട്ടിക്കുറച്ച ബോണസ് പുനഃസ്ഥാപിക്കുക, ഉഭയകക്ഷിക്കരാർ നടപ്പിലാക്കുക, ആറ് വർഷമായി കൂലി വർധന എഗ്രിമെന്റ് പുതുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചുമട്ട് തൊഴിലാളി യൂണിയൻ മാർച്ച് സംഘടിപ്പിച്ചത്.

എൻ സുരേഷ്, എ കുഞ്ഞിരാമൻ, കെ കെ രമേശൻ, കെ മനോജ് എന്നിവർ സംസാരിച്ചു.

കെ പി സജീവൻ, ടി കെ അജിത്ത്, പ്രദീഷ്, സജിത്ത് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

#stabilize #workforce #CITU #Vadakara #staged #token #strike

Next TV

Top Stories