#Camp | 'മ്മളെ വടേരക്കായ് ഞങ്ങളും കൂടി '- കുട്ടികൾക്കായുള്ള പഠന ക്യാമ്പ് ആവേശത്തോടെ നെഞ്ചിലേറ്റി വടകരയിലെ വിദ്യാർത്ഥികൾ

#Camp | 'മ്മളെ വടേരക്കായ് ഞങ്ങളും കൂടി '- കുട്ടികൾക്കായുള്ള പഠന ക്യാമ്പ് ആവേശത്തോടെ നെഞ്ചിലേറ്റി വടകരയിലെ വിദ്യാർത്ഥികൾ
Sep 20, 2024 07:31 PM | By ShafnaSherin

വടകര:(vatakara.truevisionnews.com)കുട്ടികൾക്കായുള്ള പഠന ക്യാമ്പ് ആവേശത്തോടെ നെഞ്ചിലേറ്റി സെപ്റ്റംബർ 18,19 തീയതികളിലായി വടകര ടൗൺഹാളിൽ വച്ച് നടന്ന മ്മളെ വടേരക്കായ് ഞങ്ങളും കൂടി - കുട്ടികൾക്കായുള്ള നെറ്റ് സീറോ കാർബൺ പഠന ക്യാമ്പ് കളികളും കാഴ്ചകളും അറിവുകളും നിറച്ചുകൊണ്ട് അവിസ്മരണീയമാക്കി.

നഗരസഭയിലെ സ്കൂളുകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള വിദ്യാർത്ഥികളും ഒരു സ്കൂളിൽ നിന്ന് ചുമതലയുള്ള ഓരോ അധ്യാപകരും വീതമാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംനപി ക്യാമ്പ് വിശദീകരണം നടത്തി.

അധ്യാപകനും പടവ് ചിൽഡ്രൻസ് തിയേറ്റർ പ്രവർത്തകനുമായ അനുരാഗ് എടച്ചേരി മഞ്ഞുരുക്കൽ പ്രവർത്തനം വളരെ രസകരമായി നടത്തി. പരിസ്ഥിതി സംരക്ഷണം, പ്രകൃതി ദുരന്തങ്ങളെ നേരിടൽ എന്നിവയിൽ അധിഷ്ഠിതമായ ഈ സെഷൻ വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ ഏറ്റെടുത്തത്.

തുടർന്ന് സീറോ കാർബൺ കുട്ടികളിലൂടെ എന്ന വിഷയത്തിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പിടി പ്രസാദ് കഥകളിലൂടെയും കവിതകളിലൂടെയും കുട്ടികളുമായി സംവദിച്ചു. ഒപ്പം വിവിധ കാലഘട്ടത്തിലൂടെ കടന്നുപോയ കാലാവസ്ഥാ വ്യതിയാനങ്ങളുടെ നേർചിത്രങ്ങളുടെ കാഴ്ചകൾ എൽഇഡി സ്ക്രീനിൽ കാണിച്ചുകൊണ്ടുള്ള ഈ സെഷൻ കുട്ടികളെ ഒരുപോലെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തു.

മാലിന്യ സംസ്കരണത്തിന്റെ ബാലപാഠങ്ങൾ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷിബിൻ കെ കുട്ടികൾക്ക് പകർന്നു നൽകി. കളികളും അനുഭവങ്ങളും നിറഞ്ഞ ഈ സെഷൻ വളരെ രസകരമായും ഗൗരവത്തോടും കൂടി കുട്ടികൾ ഉൾക്കൊണ്ടു.

ക്യാമ്പിൽ ഒരു മരചില്ല സ്ഥാപിക്കുകയും അവിടെയുള്ള മുഴുവൻ ആളുകളുടെയും നെറ്റ് സീറോ കാർബണുമായി ബന്ധപ്പെട്ട ആശയങ്ങൾ എഴുതി ചേർത്ത കടലാസ്സുകൾ ചില്ലകളിൽ തൂക്കിയിട്ട് അതിനെ ഒരു ആശയ മരമാക്കി മാറ്റി.

ക്യാമ്പിന്റെ ഭാഗമായി നഗരസഭ ഗ്രീൻ ടെക്നോളജി സെന്റർ, നഗരസഭയുടെ പരിധിയിലുള്ള മിനി ഗോവ എന്ന പ്രാദേശിക ടൂറിസം കേന്ദ്രം എന്നിവ സന്ദർശിച്ചു. ഗ്രീൻ ടെക്നോളജി സെന്ററിലെ ലാബുകൾ, എൽഇഡി റിപ്പയറിംഗ് കേന്ദ്രം, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമ്മാണ കേന്ദ്രം , മാലിന്യ സംസ്കരണ ഉപാധികളുടെ മാതൃകകൾ എന്നിവ കണ്ടു മനസ്സിലാക്കി.

തുടർന്ന് നഗരസഭാ പരിധിയിലുള്ള പ്രാദേശിക ടൂറിസം കേന്ദ്രമായ മിനി ഗോവ സന്ദർശനം നടത്തി. ഒട്ടേറെ കണ്ടൽക്കാടുകൾ വളർന്നുനിൽക്കുന്ന മനോഹരമായ സ്ഥലം കുട്ടികളെ ഏറെ ആകർഷിച്ചു. കുട്ടികൾക്ക് കണ്ടലിനെ പറ്റിയും അവയുടെ കാർബൺ സംഭരണത്തെപ്പറ്റിയും മനസ്സിലാക്കാൻ ഈ യാത്ര കൊണ്ട് കഴിഞ്ഞു.

കണ്ണിനും മനസ്സിനും ആഹ്ളാദവും ആവേശവും നിറച്ച കാഴ്ചകളോടെ അതിലേറെ അറിവുകൾ പകർന്നു കൊണ്ടുള്ള ക്യാമ്പിന്റെ ഒന്നാം ദിവസം അവസാനിച്ചു. ഊർജ്ജസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇലക്ട്രിസിറ്റി എൻജിനീയർ ദിപിൻ ദാസിന്റെ ക്ലാസോടു കൂടിയാണ് രണ്ടാമത്തെ ദിവസം ക്യാമ്പ് ആരംഭിച്ചത്.

തുടർന്ന് കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതി സംരക്ഷണം എന്നീ വിഷയത്തിൽ അധിഷ്ഠിതമായ ക്വിസ് മത്സരം നടന്നു. കേരള മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ് ക്വിസ് മാസ്റ്ററായി. ഉച്ചയ്ക്കുശേഷം വിവിധ കലാപരിപാടികളും മാജിക് ഷോയും നടന്നു.

തുടർന്ന് നടന്ന ക്യാമ്പ് സമാപനം ഉദ്ഘാടനം ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു.നഗരസഭാ വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ സ്വാഗതം പറഞ്ഞു.

ക്ഷേമ കമ്മിറ്റി ചെയർമാൻ ടി സജീവ് കുമാർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജിത പതേരി കൗൺസിൽ പാർട്ടി അംഗങ്ങളായ എം കെ പ്രഭാകരൻ, വി കെ അസീസ് മാസ്റ്റർ, സി കെ കരീം,കെ കെ വനജ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സമാപന ചടങ്ങിൽ വച്ച് ക്വിസ് മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാരം വിതരണവും ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും വടകര നഗരസഭയുടെനെറ്റ് സീറോ കാർബൺ സ്റ്റുഡൻസ് അംബാസിഡർ പദവി നൽകിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

മുണ്ടക്കയം ചൂരൽമല ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുട്ടികളെ ചടങ്ങിൽ സ്മരിച്ചു. 2035ൽ വടകര നഗരസഭ നെറ്റ് സീറോ കാർബൺ നഗരസഭയാകുന്നതിനായി മുഴുവൻ കുട്ടികളുടെയും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പ് അവസാനിച്ചു.

#Vadakara #Students #Vadakara #excitedly #cheering #learning #camp #children

Next TV

Related Stories
#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

Nov 28, 2024 11:59 AM

#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#CITU | തൊഴിലാളികളെ സ്ഥിരപ്പെടുത്തുക; സൂചനാ പണിമുടക്ക് നടത്തി സിഐടിയു വടകര

Nov 28, 2024 11:02 AM

#CITU | തൊഴിലാളികളെ സ്ഥിരപ്പെടുത്തുക; സൂചനാ പണിമുടക്ക് നടത്തി സിഐടിയു വടകര

സമരം സി ഐ ടി യു വടകര ഏരിയ കമ്മിറ്റി സെക്രട്ടറി വി കെ വിനു ഉദ്‌ഘാടനം...

Read More >>
#Nationalhighwaydevelopment | ദേശീയപാത വികസനം; ചോമ്പാൽ നിവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം ദുരിതത്തിൽ

Nov 27, 2024 09:51 PM

#Nationalhighwaydevelopment | ദേശീയപാത വികസനം; ചോമ്പാൽ നിവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം ദുരിതത്തിൽ

ദേശീയപാത അതോറിറ്റിയുടെ നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ജന പ്രതിനിധികളും സാമൂഹിക രാഷ്ട്രീയ...

Read More >>
#SVaward | എസ് വി പുരസ്കാരം ഡോ: വി. ഇദ്രീസിനും പി.ടി.കെ ഷമീറിനും

Nov 27, 2024 04:47 PM

#SVaward | എസ് വി പുരസ്കാരം ഡോ: വി. ഇദ്രീസിനും പി.ടി.കെ ഷമീറിനും

മാധ്യമ സെമിനാറും കോളേജ് യൂണിയൻ സാരഥികൾക്കുള്ളഅനുമോദനവും സംഘടിപ്പിച്ചതായി ഭാരവാഹികൾ...

Read More >>
#Blooddonationcamp | രക്തദാന ക്യാമ്പ്; ക്യാൻസർ രോഗികൾക്ക് തുണയായി  കടമേരി ആ൪.എ.സി ഹയർ സെക്കന്ററി

Nov 27, 2024 04:34 PM

#Blooddonationcamp | രക്തദാന ക്യാമ്പ്; ക്യാൻസർ രോഗികൾക്ക് തുണയായി കടമേരി ആ൪.എ.സി ഹയർ സെക്കന്ററി

സ്കൌട്ട് ആന്റ് ഗൈഡ് എന്നിവയുടെ സ൦യുക്താഭിമുഖ്യത്തിൽ എ൦.വി. ആ൪ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ്...

Read More >>
#accident | അമിത ഓട്ടം; അഴിയൂരിൽ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ബസ്സുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

Nov 27, 2024 03:55 PM

#accident | അമിത ഓട്ടം; അഴിയൂരിൽ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ബസ്സുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

ദേശീയപാതയിൽ ദീർഘദൂര സ്വകാര്യ ബസ്സുകൾ തടഞ്ഞിടുകയും ഡ്രൈവർമാർക്ക് താക്കീത് നൽകുകയും...

Read More >>
Top Stories










News Roundup






GCC News