വടകര : (vatakara.truevisionnews.com)വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.
വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെയുള്ളവരെ കൊള്ളയടിക്കാൻ കരാർ കമ്പനിക്ക് അവസരം ഒരുക്കുകയാണ് ഫീസ് നിരക്ക് വർദ്ധനവിലൂടെ അധികാരികൾ ചെയ്തിരിക്കുന്നത്.
മിക്ക വാഹനങ്ങൾക്കും 100% ത്തോളം വർദ്ധനവ് ഇപ്പോൾ ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവിത ചെലവ് ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനപക്ഷത്തു നിൽക്കേണ്ട സർക്കാറുകൾ കോർപ്പറേറ്റ് പക്ഷത്തു നിൽക്കുന്നതിന്റെ ഉദാഹരണമാണ് വടകരയിൽ പാർക്കിംഗ് ഫീസ് നിരക്ക് വർദ്ധനവ്.
ഇതിനെതിരെ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 21 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് വടകര റെയിൽവേ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും.
എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ഉമരി സമരം ഉദ്ഘാടനം ചെയ്യും. മുഴുവൻ ജനാധിപത്യവിശ്വാസികളും പ്രതിനിധിഷേധ ധർണ്ണയിൽ പങ്കെടുക്കണമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചയോഗത്തിൽ ബഷീർ കെ കെ സജീർ വള്ളിക്കാട്, റൗഫ് ചോറോട്, സിദ്ദീഖ് പുത്തൂർ, ഫിയാസ് പുതുപ്പണം, അസീസ് വെള്ളോളി,എന്നിവർ പങ്കെടുത്തു.
#SDPI #organize #protest #dharna #today #against #increase #Vadakara #station #parking #fee