വടകര: (vatakara.truevisionnews.com)ആറാം മാസത്തിൽ 800 ഗ്രാം ഭാരവുമായി വീട്ടിൽ വച്ച് പ്രസവിച്ച കുഞ്ഞിന് പാർകോയിലെ നിയോനാറ്റോളജി വിഭാഗം രക്ഷാകവചമായി.
വടകരയിൽ താമസിക്കുന്ന കാസർകോട് സ്വദേശികളുടെ കുഞ്ഞാണ് ഇപ്പോൾ പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നിയോനാറ്റോളജി വിഭാഗത്തിന്റെ പരിചരണത്തിൽ പൂർണ്ണ ആരോഗ്യം കൈവരിച്ചിരിക്കുന്നത്.
രണ്ടു മാസം പിന്നിടുമ്പോൾ കുഞ്ഞിന്റെ ഭാരം ഏകദേശം 1.900 കിലോ ഗ്രാമായി വർദ്ധിച്ചിട്ടുണ്ട്. ജൂലൈ 10ന് വീട്ടിൽ അപ്രതീക്ഷിതമായി പ്രസവം നടന്ന ഉടൻ തന്നെ മാതാവിനെയും കുഞ്ഞിനെയും ഭർത്താവ് ഒരു ഓട്ടോറിക്ഷയിൽ പാർകോയിൽ എത്തിക്കുകയായിരുന്നു.
ഉടൻ തന്നെ നിയോനാറ്റോളജി വിഭാഗം (നിയോബ്ലിസ് ) ഏറ്റെടുക്കുകയും നിയോനാറ്റോളജി തലവനും, സീനിയർ നിയോനാറ്റോളജിസ്റ്റുമാരായ ഡോ. നൗഷീദ് അനി. എം , സീനിയർ പീഡിയാട്രിഷ്യൻ ഡോ. ദിൽഷാദ് ബാബു. എം എന്നീ ഡോക്ടർമാരുടെ നേതൃത്വത്തിൽ സമയോചിത പരിചരണവും, ത്രീവ്രവിഭാഗചികിത്സയും ലഭ്യമാക്കുകയുമായിരുന്നു.
പാർകോയിലെ ലെവൽ-3 എൻ ഐ സി യു സംവിധാനമാണ് ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനും പൂർണ്ണ ആരോഗ്യത്തിലേക്ക് നയിക്കാനും കാരണമായത്.
മാസം തികയാതെ പിറക്കുന്ന ശിശുക്കൾക്ക് ഗർഭപാത്രത്തിന് തുല്യമായ ആവാസ വ്യവസ്ഥ സംജാതമാക്കുന്ന അത്യാധുനിക സംവിധാനമാണ് ലെവൽ-3 എൻഐസിയു. വടകര മേഖലയിൽ ഈ സംവിധാനമുള്ള ഏക ആശുപത്രിയാണ് പാർകോ.അമ്മയും കുഞ്ഞുo ഇപ്പോൾ പൂർണ്ണ ആരോഗ്യവാന്മാരാണ്.
#Parco #Niobls #saved #6th #month #old #baby