Sep 21, 2024 09:24 PM

വടകര : (vatakara.truevisionnews.com)സൗഹൃദ സന്നദ്ധ കൂട്ടായ്മയായ ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിലങ്ങാട്, മലയങ്ങാട് ട്രൈബൽ ഉന്നതി വാസികൾക്ക് ഓണസമ്മാനങ്ങൾ കൈമാറി.

മലയോര മേഖലയിൽ ഏറെ പിന്നോക്കാവസ്ഥയിൽ ജീവിതം നയിക്കുന്ന ഈ പ്രദേശത്ത് ഈയിടെയുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിലും ഭാഗികമായി ദുരിതം വിതച്ച സാഹചര്യത്തിലാണ് ആശ്വാസ ഹസ്തങ്ങൾ ഒരുക്കി ഇൻവോൾവ് വടകരകൂടെ നിന്നത്.മൂന്നാം ഓണനാളിൽ ഇൻവോൾവ് പ്രവർത്തകർ മലയങ്ങാട് കോളനിയിൽ എത്തിച്ചേരുകയും ഈ പ്രദേശത്തെ, 19 ഓളം കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ, പുതപ്പുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ കൈമാറുകയും ചെയ്തു.

ട്രൈബൽ പ്രൊമോട്ടർ (പട്ടികവർഗ വികസന വകുപ്പ്) സജി പന്നിയേരി ഇൻവോൾവിന്റ സമ്മാനങ്ങൾ ഏറ്റുവാങ്ങുകയും തുടർന്ന് കോളനി നിവാസികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

ഇൻവോൾവ് ജനറൽ സെക്രട്ടറി സ്വരൂപ് രയരോത്ത്, പ്രസിഡന്റ് ഡോ. സിഷ പാലേരി, ട്രഷറർ ദീപേഷ് ഡി ആർ, ജോ. സെക്രട്ടറി ഭവിൻ ബി എന്നിവർ നേതൃത്വം നൽകി.

അംഗങ്ങളായ നിധിൻ ബാബു, മഹേഷ് എം ബി, ഷിനൂപ് പി കെ, സുഭലീന പി കെ, സനൂപ് എം കെ, ദിനൂപ് കെ എ, മിഥുൻ ഹരിദാസ്, ഷഫ്നാസ്, ജിതിൻ, പ്രേംജിത് ലാൽ പി വി കൂടാതെ സഹയാത്രികാരായ ധന്യ കെ പി, അനഘ, വൈഷ്‌ണ എം, ദൃശ്യ വി, റിജി കൃഷ്ണ എന്നിവർ പരിപാടിയിൽ ഭാഗമായി.

#Involve #Vadakara #preparing #Onam #gifts #residents #Malayangad

Next TV

Top Stories










News Roundup