വടകര :(vatakara.truevisionnews.com)വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചത് സർക്കാറിന്റെ ജനദ്രോഹ നടപടികളുടെ തുടർച്ചയാണെന്ന് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ഉമരി പറഞ്ഞു.
പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിനെ കരാറുകാരന്റെ ലാഭം മാത്രം ലക്ഷ്യം വെച്ച് ചാർജ് വർധിപ്പിച്ച നടപടി പ്രതിഷേധാർഹമാണ്.
ജനസേവനത്തിന് പകരം കോർപ്പറേറ്റ് സേവ പ്രധാന ദൗത്യമാക്കി ഭരണം നടത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾ ശക്തിപ്പെട്ടാൽ മാത്രമേ ഇത്തരം ജനദ്രോഹ നടപടികൾക്ക് അറുതിയാകുകയുള്ളൂ'എന്നും സാധാരണക്കാരായ തൊഴിലാളികൾ അടക്കമുള്ളവരെ ചൂഷണം ചെയ്യുന്ന സർക്കാറിന്റെ നടപടികളുടെ തുടർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത പ്രതിഷേധ ധർണയിൽ മണ്ഡലം വൈസ് പ്രസിഡന്റ് റൗഫ് ചോറോട്,സമദ് മാകൂൽ എന്നിവർ സംസാരിച്ചു.
സജീർ വള്ളിക്കാട്, ഷാജഹാൻ കെ വി പി, നവാസ് വരിക്കോളി, ഉനൈസ് ഒഞ്ചിയം, സവാദ് അഴിയൂർ,ജലീൽ വൈകിലശേരി, യാസർ പൂഴിത്തല,റസീന വി കെ, അഫീറ ചോമ്പാല,ഇർഫാന ഒഞ്ചിയം, നസീമ ചോറോട് എന്നിവർ നേതൃത്വം നൽകി.
#Vadakara #railway #station #staged #protest #dharna #against #increase #parking #fee