വടകര: (vatakara.truevisionnews.com)മരണത്തിന്റെ കരങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ജവാൻ ഒടുവിൽ മരണത്തിന് കീഴടങ്ങി.
വള്ളിക്കാട് ബാലവാടിയിലെ സിആർ പിഎഫ് ജവാൻ, സുബീഷിന്റെ അപ്രതീക്ഷിത മരണം നാടിനെ കണ്ണീരിലാഴ്ത്തി.ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഒമ്പത് വർഷം മുമ്പ് ചത്തീസ്ഖഡ് വനത്തിൽ മാവോയിസ്റ്റ് അക്രമത്തിൽ സുബീഷിന് ഗുരുതര പരിക്കേറ്റിരുന്നു.
അന്ന് മരണത്തിന്റെ കരങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ജവാൻ വീടിന് വിളിപ്പാടകലെ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞത് കുടുംബത്തിനും നാടിനും തീരാവേദനയായി.
ഓണത്തിന് ലീവിൽ വന്ന സുബീഷ് തിരിച്ചു പോകാൻ ഒരുങ്ങുന്നതിനിടെയാണ് ദുരന്തം. ജോലിലഭിക്കുന്നതിന് മുമ്പ് നാട്ടിൽ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവർത്തകനായിരുന്നു.
എല്ലാവരുമായും സ്നേഹ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന സുബിഷിന്റെ വിയോഗമറിഞ്ഞു നാനാതുറകളിലെ നൂറു കണക്കിനാളുകൾഅന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
കെകെ രമ എം എൽഎ,വടകരബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് കെപി ഗിരിജ,പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
കണ്ണൂരിൽ നിന്നെത്തിയ സേനയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ ധീരനായ സുബീഷിന് വിടനൽകി.
#excruciating #pain #jawan #narrowly #escaped #hands #death #finally #surrendered #country