വടകര : (vatakara.truevisionnews.com)നൃത്തകലയിൽ പരമ്പരാഗത ശൈലീ സമ്പ്രദായങ്ങളുടെ ചുവടുകൾക്കൊപ്പം സർഗാത്മകവും പുരോഗമനപരവുമായ ചിന്താസരണികളെ കോർത്തിണക്കി അരങ്ങിനെ ഭാവസാന്ദ്രമാക്കുന്ന നർത്തകി റിയാ രമേശ് ഒരുക്കിയ നീർമാതളക്കാലം നടന വിസ്മയമായി.
മലയാളത്തിൻറ കഥാകാരി മാധവികുട്ടിയുടെ ജീവിതവും എഴുത്തും പശ്ചാത്തലമാക്കി വടകര ടൗൺഹാളിൽ അരങ്ങേറിയ ദൃശ്യാവിഷ്കാരം ആസ്വാദക ശ്രദ്ധനേടി.എംവി ലക്ഷമണന്റെ രചനയിൽ പ്രേംകുമാർ വടകര സംഗീത മൊരുക്കി, മനോജ് നാരായണൻ രംഗാവിഷ്ക്കാരം നിർവഹിച്ച കലാവിരുന്നു കാത്തനാടിന് പുതുമയായി.
ത്രിനേത്ര സെൻറർ ഫോർ പെർഫോമിങ്ങ് ആർട്സ് ബാനറിലാണ് നീർമാതളക്കാലം അരങ്ങേറി യത്. റിയാരമേശിനോടൊപ്പം ത്രിനേത്ര സെന്റർ ഫോർ പെർഫോമിംങ് ആർട്സിലെ നർത്തകികളുംചുവടുവെച്ചു.
അസാധാരണവും ഉദ്വേഗ ഭരിതവുമായ മാധവിക്കുട്ടിയുടെ പ്രണയാതുരമായ ജീവിതത്തിന്റെയും എഴുത്തിന്റെയും ലോക സഞ്ചാരത്തെ റിയാ രമേശും സംഘവും നടനാനുഭൂതിയുടെ നവ്യാനുഭവമാക്കിതീർത്തു.
തനിക്കു നേരെ പിടിച്ച കണ്ണാടിയിൽ എന്നും നഗ്നമായ ശരീരം, നഗ്നമായ മനസ്സ്, നഗ്നമായ കാമനകൾ പ്രതിഫലിച്ചു കാണാൻ മാധവിക്കുട്ടി ഏറെ കൊതിച്ചു.
ചിറകുകൾ സ്വാതന്ത്ര്യത്തിൻ്റെ പ്രതീകം മാത്രമല്ല മാധവിക്കുട്ടിക്ക്, അത് ചിലപ്പോൾ പ്രണയത്തിൻ്റെ, പരമമായ സ്വാതന്ത്ര്യത്തിൻ്റെ പ്രതീകമായ മരണവും കൂടിയാണ്.ആവിഷ്ക്കാരത്തിൻ്റെ പല സന്ദർഭങ്ങളിലായി ജാലകപ്പാളിയിൽ ഒരു പക്ഷി മരണാഭിനിവേശത്തോടെ കൊക്കുരുമ്മുന്നത് പ്രേക്ഷകനെ പൊള്ളിക്കുന്നു.
പ്രണയവും വിരഹവും ജീവിതകാമനകളും, വേഷ പകർച്ചകളും നിറഞ്ഞാടിയ കഥാകാരിയുടെ വ്യതിരക്തമായ ജീവിത മുഹൂർത്തങ്ങളെ കോർത്തിണക്കിയ നൃത്തവിരുന്നു, അങ്ങേയറ്റം ശ്രമകരമാണെന്നും, നൃത്തകലയിൽ പ്രതീക്ഷയേകുന്നത് മാണെന്ന് കലാമണ്ഡല ഹൈമാവതി പറഞ്ഞു.
കലാമണ്ഡലം ഹൈമാവതി ഉദ്ഘാടനം ചെയ്തു. വിടിമുരളി അധ്യക്ഷനായി. വി പിപ്രഭാകരൻ വിവരണവും പിപി ദിവാകരൻ സ്വാഗതവും പറഞ്ഞു.
പിസതീദേവി, രമേശൻ പാലേരി, പി പിചന്ദ്രശേഖരൻ, പി ശ്രീജിത്ത്, കെപിഗിരിജ, കെഎംസത്യൻ, ഡോ: മഹേഷ് മംഗലാട്ട്, കെ ടി ദിനേശ്, ഷിനിൽ വടകര, രാമചന്ദ്രൻ ചെന്നൈ,തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും സന്നിഹിതരായി.
#New #Kathanadu #RiyaRamesh #become #acting #wonder #after #finishing #her #prime