വടകര: (vatakara.truevisionnews.com)ഒഞ്ചിയം കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ബാങ്കിൽ കവർച്ചയ്ക്ക് ശ്രമിച്ച പ്രതി പിടിയിൽ.
തൊട്ടിൽപ്പാലം കുണ്ടുതോട് കാവിലുംപാറ നാലൊന്ന് കാട്ടിൽ സനീഷ് ജോർജിനെ(43)യാണ് ചോമ്പാല പോലീസ് പിടികൂടിയത്.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ സനീഷ് കാസർകോട്ട് നടന്ന മോഷണത്തിനിടെയാണ് പോലീസിൻ്റെ പിടിയിലാവുന്നത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഇയാൾ കണ്ണൂക്കരയിൽ മോഷണം നടത്തിയതായി മനസിലായത്. ഓഗസ്റ്റ് രണ്ടിന് അർധരാത്രിയാണ് കേസിന് ആസ്പദമായ സംഭവം.
കമ്പി ഉപയോഗിച്ച് സൊസൈറ്റിയുടെ ഷട്ടറിൻ്റെ പൂട്ട് തകർത്താണ് ഇയാൾ അകത്തേക്ക് കയറിയത്. എന്നാൽ അകത്ത് പ്രവേശിച്ച ഉടൻ തന്നെ ബാങ്കിലെ സുരക്ഷാ അലാറാം അടിച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു.
ഈ സമയം ചോമ്പാല പോലിസ് കണ്ണൂക്കരയിൽ നൈറ്റ് പട്രോളിംഗിലുണ്ടായിരുന്നു. അലാറം ശബ്ദം കേട്ട് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു.
അലാറം അടിഞ്ഞതിനാൽ ബാങ്കിൽ കവർച്ച നടത്താൻ പ്രതിക്ക് സാധിച്ചിരുന്നില്ല.
അറസ്റ്റിലായ പ്രതിയെ ഇന്നലെ വൈകുന്നേരത്തോടെ ബാങ്കിലെത്തി തെളിവെടുപ്പ് നടത്തി. ചോമ്പാല എസ്.ഐ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
#Robbery #attempt #Onchim #Society #Bank #native #Thotilpalam #arrested