ഓർക്കാട്ടേരി: (vatakara.truevisionnews.com)പി.കെ.മെമ്മോറിയൽ യു പി.സ്കൂളിൻ്റെ ശൗചാലയം തകർത്തു.


പെൺകുട്ടികൾ ഉപയോഗിക്കുന്ന ശൗചാലയത്തിലെ ഏഴോളം ക്ലോസറ്റുകളും,ജലവിതരണ പൈപ്പുകളും അടിച്ച്തകർത്ത നിലയിലാണ്.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.ചുറ്റുമതിലും ഗെയിറ്റുമുള്ള സ്കുളിലാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടിയത്.
സ്കൂൾമാനേജർ എടച്ചേരി പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുറച്ച് മാസങ്ങൾക്കു മുൻപും ശൗചാലയത്തിന് കേടുപാടുകൾ വരുത്തിയിരുന്നു.
ശൗചാലയം തകർത്തത് കിരാതനടപടിയാണെന്നും സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ സമൂഹത്തിന്മുൻപിൽ കൊണ്ടുവരണമെന്നും പി.ടി.എ. കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡണ്ട് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. എച്ച് എം സീന ടീച്ചർ, നവാസ് കെ. കെ , ഹംസ ഒഞ്ചിയം, റിയാസ് കുനിയിൽ, മുഹമ്മദ് മുക്കാട്ട്, ഹാഫിസ് മാതാഞ്ചേരി, ലത്തീഫ് എ . കെ, സുഹറ, സൗദ, ഹസീന എന്നിവർ സംബന്ധിച്ചു.
#School #toilet #vandalized #anti #socials