വടകര: (vatakara.truevisionnews.com) വടകരയുടെ ഹൃദയഭാഗവും കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിലേക്ക് യാത്രക്കാർ ആശ്രയിക്കുന്നതുമായ പുതിയ ബറ്റാന്റും പരിസരവും സന്ധ്യയോടെ ഇരുട്ടിൽ മുങ്ങുന്നു.
സ്ത്രീകളടങ്ങുന്ന യാത്രക്കാർ രാത്രിയിൽ വടകരയിൽ ഇറങ്ങാനും ബസ് കാത്തിരിക്കാനും ഭയക്കുകയാണ്. ചുറ്റുമുള്ള കടകളടച്ച് ലൈറ്റണക്കുന്നതോടെ കുറ്റാകൂറ്റിരുട്ടിലമരുകയാണ് ഈ ഇന്റർസ്റ്റേറ്റ് ബസ്സ്റ്റാന്റ്.
ഒരാഴ്ചമുൻപ് സ്‌റ്റാന്റിനു പടിഞ്ഞാറുഭാഗത്തെ കെട്ടിട വരാന്തയിൽ ഭിക്ഷാടനം നടത്തി ജീവിക്കുന്നവയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
ഇതിൽ പോലീസ് അന്വേഷണം നടക്കുകയാണ്. മദ്യപാനികൾ തമ്മിലും ചില സംഘങ്ങൾ തമ്മിലും തുടർച്ചയായി സംഘർഷങ്ങളും സംഘട്ടനങ്ങളും പതിവാകുന്നതിലും ആശങ്ക ഉയരുന്നുണ്ട്.
ചുറ്റും വെളിച്ചം നൽകിയിരുന്ന ഹൈമാസ് ലൈറ്റിൽ ഒന്നേ തെളിയുന്നുള്ളു എന്നതും പ്രശ്നം രൂക്ഷമാക്കുകയാണ്.ബസ്റ്റന്റ് സംരക്ഷണം വടകര നഗരസഭയുടെ ചുമതലയിലാണ്.
പരസ്യകമ്പനി ലേലത്തിന് എടുത്തതിനാൽ അവരാണ് ഇവിടുത്തെ വെളിച്ചവിധാനത്തിന്റെ ഉത്തരവാദിത്വം എന്ന നിലപാടിലാണ് നഗരസഭ അധികൃതർ.
പരസ്യ കരാറുകാരൻ ഇത് ഗൗനിക്കുന്നില്ല എന്ന ആക്ഷേപമുണ്ട്. കിഴക്കുഭാഗത്തായുളള ടാക്സി സ്റ്റാന്റിലും വെളിച്ചമില്ല.
ബാംഗ്ലൂഭാഗത്തേക്കും മറ്റും നിത്യേന ആളുകൾ വന്നു പോകുന്ന സ്ഥലമാണ് ഇത്തരത്തിലാവുന്നത്. നഗരം ഇരുട്ടിലമർന്ന് സാമൂഹ്യദ്രോഹികളുടെ താവളമാക്കുന്നതിൽ ജനങ്ങളും കച്ചവടക്കാരും ആശങ്കയിലാണ്.
" പുതിയ ബസ്റ്റാന്റ് ഇരുട്ടിലാകുന്നതിൽ പരക്കെ പരാതി ഉയരുകയാണ്. നഗരസഭാ ഭരണാധികാരികൾ കൃത്യമായ മറുപടി പറയുകയോ. പരിഹാരം കാണുകയോ ചെയ്യുന്നില്ല. അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയാണ്."-സി. പ്രതീശൻ കൗൺസിലർ , 25-ാം വാർഡ് വടകര നഗരസഭ,
#Stumbling #dark #Vadakara #NewBusStand #surroundings #Darkness #authorities #remain #silent