വടകര:(vatakara.truevisionnews.com) വടകര നഗരത്തിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും മോഷ്‌ടിക്കുകയും ചെയ്യുന്നതായി പരാതി.
നഗര സൗന്ദര്യ വത്കരണത്തിൻ്റെ ഭാഗമായി വടകര പഴയ സ്റ്റാൻഡ് മുതൽ പുതിയ സ്റ്റാൻഡ് വരെ 500 ഓളം ചെടിച്ചട്ടികളാണ് നഗരസഭ സ്ഥാപിച്ചിരുന്നത്.
ഇവയാണ് മോഷ്ടഷ്‌ടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത്. വേനൽക്കാലത്ത് നഗരസഭ പ്രത്യേക ഫണ്ട് വകയിരുത്തിയാണ് ചെടികൾ പരിപാലിക്കുന്നത്.
രണ്ടുവർഷം മുമ്പ് സിമൻ്റ് നിർമിത ചെടിച്ചട്ടികളാണ് റോഡരികിലെ കൈവരികളിൽ സ്ഥാപി ച്ചിരുന്നത്. എന്നാൽ സാമൂഹിക വിരുദ്ധർ നശിപ്പിക്കുന്നത് പതിവായതോടെ പ്ലാസ്റ്റിക്ക് നിർമിത ചട്ടികളിൽ ഭൂരിഭാഗം ചെടികളും മാറ്റി നട്ടുപിടിപ്പിച്ചു.
എന്നിട്ടും സാമൂഹ്യവിരുദ്ധരുടെ ശല്യത്തിന് അറുതിയായില്ല. എടോടി റോഡിനോട് ചേർന്ന് സ്ഥാപിച്ച ചെടികൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം നഗരസഭക്ക് ലഭിച്ചു.
ദൃശ്യങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നഗരസഭാ അധികൃതർ വടകര പൊലീസിന് ദൃശ്യങ്ങൾ ഉൾപ്പടെ കൈമാറി പരാതി നൽകി.
സംഭവത്തിൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാവണമെന്ന് ചെയർപേഴ്‌സൻ കെ.പി. ബിന്ദു ആവശ്യപ്പെട്ടു.
#Potted #plants #vandalized #stolen #Vadakara #authorities #filed #complaint