വടകര : (vatakara.truevisionnews.com)ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുന്റെ മൃതദേഹം വഹിച്ച ആംബുലൻസ് ജില്ലാ തീർത്തിയായ അഴിയൂരിൽ ഇന്ന് രാവിലെ ആറോടെ ജില്ലയിൽ എത്തി.
മന്ത്രി എകെ ശശീന്ദ്രൻ, എം എൽ മാരായ തോട്ടത്തിൽ രവീന്ദ്രൻ,കെ കെ രമ, ജില്ലാ കലക്ടർ സ്നേഹിൽകുമാർ തുടങ്ങിയവർ മൃതദേഹം ജില്ലാ അതിർത്തിയിൽ ഏറ്റ് വാങ്ങി.
തുടർന്നു നിരവധി വാഹനങ്ങടെ അകമ്പടിയോടെ കോഴിക്കോട്ടേക്ക് പുറപ്പെട്ടു.ചോമ്പാല പോലീസും അനുഗമിച്ചു.വെള്ളിയാഴച പകൽ രണ്ടിനാണ് ഡി എൻ എ സാമ്പിൾ അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചത്.
അഞ്ചരയോടെ രണ്ടാംഘട്ട പരിശോധന ഫലവും വ്യക്തതയായി. കേരള അതിർത്തിയായ മഞ്ചേശ്വരം മുതൽ തലപ്പാടി വരെ കർണ്ണാടക പോലീസിനും ആംബുലൻസിനെ അനുഗമിച്ചു.
72 നാൾ നീണ്ട രക്ഷാ ദൌത്യത്തിന് നേതൃത്വം നൽകിയ കാർവർ എം എൽ എ സതീഷ് കൃഷ്ണസെയിൻ, എം കെ എം അഷറഫ് എം എൽ എ എന്നിവരും ഒപ്പമുണ്ട്.
മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ് കേരള സർക്കാർ വഹിക്കും. ജുലൈ 16 ന് മണ്ണിടിഞ്ഞ് കാണാതായ അർജുന്റെ മൃതദ്ദേഹം 72 ദിവസത്തിന് ശേഷമാണ് കണ്ടെതിയത്.
സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനുമാണ് കാർവാർമെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം ഏറ്റ് വാങ്ങിയത്.
#wearing #tears #Arjuns #dead #body #taken #hometown #from #Azhiyur