#straybuffalo | കൈയ്യടി നേടി; പാക്കനാർ പുരത്ത് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി യുവാക്കൾ

#straybuffalo | കൈയ്യടി നേടി; പാക്കനാർ പുരത്ത് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി യുവാക്കൾ
Sep 28, 2024 04:08 PM | By Jain Rosviya

തുറയൂർ: (vatakara.truevisionnews.com)ഇരിങ്ങത്ത് പാക്കനാർപുരത്ത് ആളുകളെ വിറപ്പിച്ച പോത്തിനെ പിടിച്ചുകെട്ടി യുവാക്കൾ.

'മൂന്ന് ദിവസമായില്ലേ, സ്ക്കൂൾ വിടുന്നതിന് മുമ്പ് തന്നെ പിടിച്ചുകെട്ടാനായിരുന്നു പ്ലാൻ, ഇത്തിരി കഷ്‌ടപ്പെട്ടു, എന്നാലും അവസാനം അവനെ പിടിച്ചുകെട്ടിയപ്പോൾ സന്തോഷം' പോത്തിനെ പിടിച്ചുകെട്ടിയവരിൽ ഒരാളായ പ്രേംജിത്തിൻ്റെ വാക്കുകളാണിത്. 

കിഴക്കയിൽ ഇസ്‌മയിൽ എന്നയാളാണ് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് 130 കിലോയോളം തൂക്കം വരുന്ന പേട്ട പോത്തിനെ അറുക്കാനായി പാലച്ചുവടിൽ എത്തിച്ചത്.

എന്നാൽ വണ്ടിയിൽ നിന്നും ഇറക്കിയതോടെ പോത്ത് വിരണ്ട് രണ്ട് കിലോമീറ്റർ അകലെയുള്ള പാക്കനാർപുരത്ത് എത്തി. പിന്നാലെയുള്ള മൂന്ന് ദിവസം ഇവിടുത്തെ പ്രദേശവാസികൾ ഭീതിയിലായിരുന്നു.

ആളുകളെ കാണുമ്പോൾ പോത്ത് ഓടി കുത്താൻ വരുമായിരുന്നു. ഇതിനിടെ പോത്തിനെ പിടിച്ചുകെട്ടാൻ നാട്ടുകാരും ഇസ്‌മയിലും ചേർന്ന് പഠിച്ച പണി പതിനെട്ടും നോക്കി. എന്നാൽ പിടി കൊടുക്കാതെ പോത്ത് പാക്കനാർപുരത്ത് ഓടി നടന്നു.

ഒടുവിലാണ് ഇസ്‌മയിൽ ഇരിങ്ങത്ത് കുട്ടൻകൈക്കുനി പ്രേംജിത്തിനെയും സി.ടി സുമേഷിനെയും വിളിക്കുന്നത്. വിവരം കിട്ടിയ ഉടൻ തന്നെ രണ്ട് പേരും സ്ഥലത്തെത്തി.

സ്ക്കൂൾ വിടുന്നതിന് മുമ്പ് പോത്തിനെ എങ്ങനെയെങ്കിലും പിടിച്ചുകെട്ടണം എന്നായിരുന്നു ഇരുവരുടെയും പ്ലാൻ. എന്നാൽ ആളുകൾ കൂടിയതോടെ പോത്ത് വീണ്ടും വിരണ്ടോടി.

ഒടുവിൽ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ പാക്കനാർ പുരത്തുള്ള കുറ്റിക്കാട്ടിൽ വച്ച് പോത്തിനെ പിടികൂടുകയായിരുന്നു.

പോത്തിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കുറ്റിക്കാട്ടിലെ മുള്ളിലും മറ്റും തട്ടി ഇരുവരുടെയും കൈയ്ക്കും കാലിനും ചെറിയ രീതിയിൽ മുറിവേറ്റിട്ടുണ്ട്.

എന്നാലും നാട്ടുകാരുടെ ഉറക്കം കെടുത്തിയ പോത്തിനെ പിടികൂടാനായതിൻ്റെ സന്തോഷത്തിലാണ് രണ്ട് പേരും. പ്രവാസിയായ പ്രേംജിത്ത് മൂന്ന് കൊല്ലം മുമ്പ് പോത്ത് ഫാം നടത്തിയിരുന്നു.

അക്കാലത്തുള്ള പരിചയം വെച്ചായിരുന്നു പോത്തിനെ പിടികൂടാൻ ഇറങ്ങിത്തിരിച്ചത്.

#youths #captured #stray #buffalo #PakkanarPuram #iringath

Next TV

Related Stories
#Nationalhighwaydevelopment | ദേശീയപാത വികസനം; ചോമ്പാൽ നിവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം ദുരിതത്തിൽ

Nov 27, 2024 09:51 PM

#Nationalhighwaydevelopment | ദേശീയപാത വികസനം; ചോമ്പാൽ നിവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം ദുരിതത്തിൽ

ദേശീയപാത അതോറിറ്റിയുടെ നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ജന പ്രതിനിധികളും സാമൂഹിക രാഷ്ട്രീയ...

Read More >>
#SVaward | എസ് വി പുരസ്കാരം ഡോ: വി. ഇദ്രീസിനും പി.ടി.കെ ഷമീറിനും

Nov 27, 2024 04:47 PM

#SVaward | എസ് വി പുരസ്കാരം ഡോ: വി. ഇദ്രീസിനും പി.ടി.കെ ഷമീറിനും

മാധ്യമ സെമിനാറും കോളേജ് യൂണിയൻ സാരഥികൾക്കുള്ളഅനുമോദനവും സംഘടിപ്പിച്ചതായി ഭാരവാഹികൾ...

Read More >>
#Blooddonationcamp | രക്തദാന ക്യാമ്പ്; ക്യാൻസർ രോഗികൾക്ക് തുണയായി  കടമേരി ആ൪.എ.സി ഹയർ സെക്കന്ററി

Nov 27, 2024 04:34 PM

#Blooddonationcamp | രക്തദാന ക്യാമ്പ്; ക്യാൻസർ രോഗികൾക്ക് തുണയായി കടമേരി ആ൪.എ.സി ഹയർ സെക്കന്ററി

സ്കൌട്ട് ആന്റ് ഗൈഡ് എന്നിവയുടെ സ൦യുക്താഭിമുഖ്യത്തിൽ എ൦.വി. ആ൪ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ്...

Read More >>
#accident | അമിത ഓട്ടം; അഴിയൂരിൽ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ബസ്സുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

Nov 27, 2024 03:55 PM

#accident | അമിത ഓട്ടം; അഴിയൂരിൽ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ബസ്സുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

ദേശീയപാതയിൽ ദീർഘദൂര സ്വകാര്യ ബസ്സുകൾ തടഞ്ഞിടുകയും ഡ്രൈവർമാർക്ക് താക്കീത് നൽകുകയും...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Nov 27, 2024 02:12 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#yogatraining | ശൈലീരോഗ നിയന്ത്രണം; വില്ല്യാപ്പള്ളിയിൽ സൗജന്യ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Nov 27, 2024 12:56 PM

#yogatraining | ശൈലീരോഗ നിയന്ത്രണം; വില്ല്യാപ്പള്ളിയിൽ സൗജന്യ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ഒരു മാസം നീളുന്ന പരിശീലനം എല്ലാ ദിവസങ്ങളിലും വൈകീട്ട് 6 മണി മുതൽ 7 മണി വരെയാണ്...

Read More >>
Top Stories