വടകര: (vatakara.truevisionnews.com) വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ നേരിടുന്ന നിരവധി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് മനശാസ്ത്ര ബോധവൽക്കരണ ക്ലാസ് കാർത്തികപ്പള്ളി നോർത്ത് എംഎൽപി സ്കൂളിൽ സംഘടിപ്പിച്ചു.
പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനുശ്രീ പി.ആർ ക്ലാസിന് നേതൃത്വം നൽകി .
രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം വളർത്തിയെടുക്കേണ്ട ആവശ്യകതയിൽ ഊന്നി നിന്ന് കൊണ്ട് ആയിരുന്നു ക്ലാസ്സ് നടന്നത്.
ഒരു കുട്ടി സാമൂഹികവൽക്കരിക്കപ്പെടുന്നതിൽ രക്ഷിതാവിനുള്ള പങ്കും, രക്ഷിതാക്കളിൽ മാതൃക പരമായ വൈകാരിക-സാമൂഹിക ബുദ്ധി പരിപോഷിപ്പിക്കേണ്ട വിധവും ക്ലാസ്സിൽ ചർച്ച ചെയ്തു.
കുട്ടികളുടെ കൂടെ രക്ഷിക്കാക്കളും വളരുക, കുട്ടികൾക്കുള്ള ഏറ്റവും നല്ല കേൾവിക്കാറായി രക്ഷിതാവ മാറുക, തീർത്തും ജനാതിപത്യ രീതിയിൽ കുട്ടികളെയും ജീവിത ചര്യയിൽ ഉൾക്കൊള്ളിക്കുക, വൈകാരിക സാമൂഹിക പരിപോഷിപ്പിക്കൽ രക്ഷിതാക്കളിൽ ദിനപ്രതി നടത്തുക, തുടങ്ങിയ വിധത്തിലൂടെ ആരോഗ്യകരമായ സാമൂഹിക വൽക്കരണം നടത്തുക, പഠനം വൈകല്യം, പഠന പിന്നോക്കാവസ്ഥ, പെരുമാറ്റ വൈകാരിക വൈകല്യം തുടങ്ങി കുട്ടികളിൽ കാണാവുന്ന പ്രശ്നങ്ങളും, അത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനായി, തുടർച്ചയായി കുടുംബ -സാമൂഹിക-വിദ്യാഭ്യാസ മേഖലയുടെ പങ്കു പഠിക്കേണ്ടതിന്റെ ആവശ്യകതയും ക്ലാസ്സിന്റെ കാതൽ ആയിരുന്നു.
സ്റ്റാഫ് സെക്രട്ടറി അനുരാഗ് എംകെ സ്വാഗതം ആശംസിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ സി കെ അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡണ്ട് രഞ്ജു ഓർക്കാട്ടേരി എന്നിവർ സംസാരിച്ചു.
#Psychology #awareness #class #progra #Karthikapally #North #MLP