വടകര: (vatakara.truevisionnews.com)യാത്രാ വേളയിലും ജോലി സ്ഥലത്തും കുഴഞ്ഞു വീണു മരിക്കുന്നത് അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ രക്ഷാ പ്രവർത്തനത്തിന് പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന മോട്ടോർ വാഹന മേഖലയിലുള്ളവർക്ക് അടിസ്ഥാന ജീവൻ രക്ഷാ പരിശീലനം നൽകുന്നതിന് എയ്ഞ്ചൽസ് രംഗത്ത്.
ഡ്രൈവർമാർക്കും അനുബന്ധ ജീവനക്കാർക്കും സിപിആർ അടക്കമുള്ള ജീവൻ രക്ഷാ പരിശീലനം നൽകാൻ എയ്ഞ്ചൽസ് നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം കെ.കെ.രമ എംഎൽഎ നിർവഹിച്ചു.
എയ്ഞ്ചൽസിന്റെ നേതൃത്വത്തിൽ ആശാ ഹോസ്പിറ്റൽ, ഡയമണ്ട് ഹെൽത്ത് കെയർ, സി.എം.ഹോസ്പിറ്റൽ, പാർക്കോ ഹോസ്പിറ്റൽ, കേരള എമർജൻസി ടീം എന്നിവയുടെ സഹകരണത്തോടെ ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ഹൃദയത്തിനായി ഒരു നടത്തം സംഘടിപ്പിച്ചു.
ഗാന്ധി പ്രതിമക്ക് സമീപത്തു നിന്ന് ആരംഭിച്ച നടത്തം പുതിയ സ്റ്റാന്റിൽ സമാപിച്ചു.
വടകര ആർടിഒ ഇ.മോഹൻദാസ് ഫ്ലാഗ് ഓഫ് ചെയ്തു.
സമാപന പരിപാടി കെ.കെ.രമ എംഎൽഎ ഉദ്ഘാടനം ചെയ്തു.
തഹസിൽദാർ ഡി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
എയ്ഞ്ചൽസ് സംസ്ഥാന ഡയറക്ടർ ഡോ. കെ.എം.അബ്ദുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഡോ. മുഹമ്മദ് അഫ്രോസ് ഹൃദയ ദിന സന്ദേശം നൽകി.
ഡോ. ഇ.പി.മൊഹമ്മദ്, ഡോ. സി.ഹമീദ്, ഡോ. താരിഖ് മുഹമ്മദ്, കെ.വി.മൊയ്തു, പി.പി.സത്യനാരായണൻ, ഡോ. നൗഷീദ് അനി, എയ്ഞ്ചൽസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ എന്നിവർ പ്രസംഗിച്ചു.
ജോയൽ ആന്റണി, യു.കെ.മുഹമ്മദ് റയീസ്, വി.ബിഖിൽ ബാബു, രജനീഷ് എന്നിവർ നേതൃത്വം നൽകി.
#Angels #with #basic #life #saving #training #motor #vehicle #sector